'സഞ്ജുവിന് പക്വത വന്നു, സ്പിന്നർമാരെ കൈകാര്യം ചെയ്യുന്ന രീതി മികച്ചത്'; രവി ശാസ്ത്രി

സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രവി ശാസ്ത്രി 
സഞ്ജു സാംസൺ/ ചിത്രം ഫെയ്‌സ്‌ബുക്ക്
സഞ്ജു സാംസൺ/ ചിത്രം ഫെയ്‌സ്‌ബുക്ക്

ജയ്‌പുർ: ഒരു ക്യാപ്‌റ്റൻ എന്ന നിലയിൽ സഞ്ജു സാംസൺ പക്വത കൈവരിച്ചെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുഖ്യ പരിശീലകനുമായിരുന്ന രവി ശാസ്ത്രി. മത്സരത്തിൽ അദ്ദേഹം സ്പിന്നർമാരെ ഉപയോഗിക്കുന്ന രീതിയും മികച്ചതാണെന്ന് രാജസ്ഥൻ റോയൽസ് ടീം ക്യാപ്‌റ്റൻ സഞ്ജുവിനെ പ്രശംസിച്ച് ശാസ്ത്രി പറഞ്ഞു. ഒരു മികച്ച ക്യാപ്‌റ്റന് മാത്രമേ സ്‌പിന്നർമാരെ കളിപ്പിക്കാനും അവരെ സമർഥമായി ഉപയോ​ഗിക്കാനും കഴിയൂ. അത് സഞ്ജു നല്ല രീതിയിൽ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിനു മുന്നോടിയായാണ് രവി ശാസ്ത്രിയുടെ പ്രസ്താവന. ആർ അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, ആദം സാംപ എന്നിവരാണ് രാജസ്ഥൻ റോയൽസിന്റെ സ്പിന്നർമാർ.

അതേസമയം നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ഈ വർഷവും കിരീടം നിലനിർത്തുമെന്നും അദ്ദേഹം പ്രവചിച്ചു. 'നിലവിലെ ഫോമും ടീമിന്റെ നിലയും നോക്കുമ്പോൾ, ഗുജറാത്ത് ട്രോഫി നേടുമെന്ന് ഞാൻ വിശ്വസിക്കുന്നു. ടീമിൽ പ്രശ്നങ്ങളും സ്ഥിരതയുമുണ്ട്. സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഏഴ്, എട്ടു കളിക്കാരുണ്ട്. ടീം ഒത്തൊരുമയോടെയാണ് കളിക്കുന്നത്.’’– ശാസ്ത്രി പറഞ്ഞു. ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടൈറ്റൻസ് 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഗുജറാത്തിനെ രാജസ്ഥാൻ പരാജയപ്പെടുത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com