'3268 കോടി രൂപ നൽകാം'- മെസിക്ക് മുന്നിൽ വമ്പൻ ഓഫർ വച്ച് സൗദി ക്ലബ് അൽ ഹിലാൽ; പിതാവുമായി ചർച്ചകൾ

മെസിയുടെ പിതാവ് ഹോർഹെ മെസിയുമായി ഇതുസംബന്ധിച്ച് ക്ലബ് അധികൃതർ ഒന്നാം വട്ട ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: സൂപ്പർ താരം ലയണൽ മെസിയും സൗദി അറേബ്യൻ പ്രൊ ലീ​ഗിലേക്ക്? ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ നസർ സ്വന്തമാക്കിയതിനു പിന്നാലെ അർജന്റൈൻ ഇതിഹാസത്തിൽ കണ്ണു വച്ചിരിക്കുന്നത് അൽ ​ഹിലാൽ ക്ലബാണ്. മെസി പിഎസ്ജിയിൽ നിന്നു പടിയിറങ്ങുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ അൽ ​ഹിലാൽ താരത്തിന് പ്രതിഫലമായി 3268  കോടി രൂപ നൽകാൻ ഒരുക്കമാണെന്ന് വ്യക്തമാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. 

മെസിയുടെ പിതാവ് ഹോർഹെ മെസിയുമായി ഇതുസംബന്ധിച്ച് ക്ലബ് അധികൃതർ ഒന്നാം വട്ട ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. മെസിയുടെ കുടുംബം കൂടി അനുമതി നൽകിയാൽ താരം സൗദിയിലേക്ക് ചേക്കേറും. അതേസമയം ഇതുസംബന്ധിച്ച് മെസി കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. അൽ ഹിലാൽ ക്ലബും സ്ഥിരീകരണവുമായി രം​ഗത്തെത്തിയിട്ടില്ല. 

നിലവിൽ മെസിയെ പിഎസ്ജി സസ്പെൻ‍ഡ് ചെയ്തിരിക്കുകയാണ്. ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചത് ചൂണ്ടിക്കാട്ടി രണ്ടാഴ്ചത്തേക്കാണ് താരത്തെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. പിന്നാലെയാണ് അടുത്ത മാസത്തോടെ അവസാനിക്കുന്ന കരാർ പുതുക്കാൻ താരത്തിന് താത്പര്യമില്ലെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. പിഎസ്ജിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് മെസിയുടെ പിതാവും വ്യക്തമാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com