സുദിര്‍മാന്‍ കപ്പ് ബാഡ്മിന്റണ്‍; ഇന്ത്യന്‍ താരങ്ങളുടെ പങ്കാളിത്തം അനിശ്ചിതത്വത്തില്‍

ഒളിംപിക്‌സില്‍ രണ്ട് തവണ മെഡല്‍ നേടിയ സൂപ്പര്‍ താരം പിവി സിന്ധു, ലോക ഒന്‍പതാം നമ്പറും മലയാളിയുമായ എച്എസ് പ്രണോയ് അടക്കമുള്ള താരങ്ങള്‍ക്ക് ടൂര്‍ണമെന്റ് നഷ്ടമായേക്കും
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ന്യൂഡല്‍ഹി: ചൈനയിലെ സുഷൗവില്‍ നടക്കുന്ന സുദിര്‍മാന്‍ കപ്പ് ബാഡ്മിന്റണ്‍ പോരാട്ടത്തിലെ ഇന്ത്യന്‍ താരങ്ങളുടെ പങ്കാളിത്തം അനിശ്ചിതത്വത്തില്‍. ഈ മാസം 14 മുതല്‍ 21 വരെയാണ് ടൂര്‍ണമെന്റ്. 

ഒളിംപിക്‌സില്‍ രണ്ട് തവണ മെഡല്‍ നേടിയ സൂപ്പര്‍ താരം പിവി സിന്ധു, ലോക ഒന്‍പതാം നമ്പറും മലയാളിയുമായ എച്എസ് പ്രണോയ് അടക്കമുള്ള താരങ്ങള്‍ക്ക് ടൂര്‍ണമെന്റ് നഷ്ടമായേക്കും. വിസ സംബന്ധിച്ച കാലതാമസാണ് താരങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. 

വിസ അപേക്ഷയില്‍ ചൈനീസ് എംബസി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. 15 താരങ്ങളും ഓഫീഷ്യല്‍സുമടക്കം 23 അംഗ ഇന്ത്യന്‍ സഖ്യമാണ് ടൂര്‍ണമെന്റിനായി യാത്ര പോകേണ്ടത്. 

ചൈനീസ് വിസ നിയമങ്ങള്‍ അനുസരിച്ച് താരങ്ങള്‍ നിര്‍ബന്ധിത ബയോമെട്രിക്കിന് വിധേയരാകണം. സാധാരണ നിലയില്‍ 24 മണിക്കൂറാണ് ഇതിനായി എടുക്കുന്നത്. ടീമിന്റെ യാത്രയ്ക്കുള്ള ടിക്കറ്റുകളും ബുക്ക് ചെയ്തിട്ടുണ്ട്. വാരാന്ത്യമായതിനാല്‍ വിസ സംബന്ധിച്ച നടപടി ക്രമങ്ങള്‍ ഇനി തിങ്കളാഴ്ചയെ പൂര്‍ത്തിയാക്കാന്‍ സാധിക്കു. 

ടിക്കറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി. ബംഗളൂരുവില്‍ നിന്ന് ഷാങ്ഹായിലേക്ക് യാത്ര ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിസ സംബന്ധിച്ച കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ യാത്ര ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ബാഡ്മിന്റണ്‍ അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com