ധോനിയെ പിന്തള്ളി വാര്‍ണര്‍; ഐപിഎല്ലില്‍ പുതിയ നേട്ടം

ആര്‍സിബിക്കെതിരെ 22 ഇന്നിങ്‌സുകള്‍ കളിച്ച വാര്‍ണറുടെ നേട്ടം 861 റണ്‍സിലെത്തി
ഡേവിഡ് വാർണർ/ പിടിഐ
ഡേവിഡ് വാർണർ/ പിടിഐ

ന്യൂഡല്‍ഹി: രണ്ട് തുടര്‍ വിജയങ്ങളുമായി ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ആധികാരിക വിജയമാണ് ഇന്നലെ അവര്‍ സ്വന്തമാക്കിയത്. ഇപ്പോഴിതാ വിജയത്തിന് പിന്നാലെ ഡല്‍ഹി നായകന്‍ ഡേവിഡ് വാർണർ ഐപിഎല്ലില്‍ ഒരു നേട്ടം സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോനിയെയാണ് വാര്‍ണര്‍ പിന്തള്ളിയത്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന നേട്ടമാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. മത്സരത്തിന് ഇറങ്ങുമ്പോള്‍ ധോനിക്കൊപ്പമായിരുന്നു വാര്‍ണര്‍. ഒരു റണ്‍ നേടിയതോടെ റെക്കോര്‍ഡ് വാര്‍ണറുടെ പേരിലേക്ക് മാറി. 839 റണ്‍സാണ് ധോനി ആര്‍സിബിക്കെതിരെ നേടിയത്. ഈ നേട്ടമാണ് വാര്‍ണര്‍ പിന്തള്ളിയത്. 

ആര്‍സിബിക്കെതിരെ 22 ഇന്നിങ്‌സുകള്‍ കളിച്ച വാര്‍ണറുടെ നേട്ടം 861 റണ്‍സിലെത്തി. 43 റണ്‍സാണ് ആവറേജ്. 31 ഇന്നിങ്‌സുകള്‍ കളിച്ചാണ് ധോനി 839 റണ്‍സ് ആര്‍സിബിക്കെതിരെ നേടിയത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 758 റണ്‍സാണ് ഹിറ്റ്മാന്റെ നേട്ടം. 29 ഇന്നിങ്‌സില്‍ നിന്നാണ് രോഹിത് ഇത്രയും റണ്‍സ് നേടിയത്. 

ആര്‍സിബിക്കെതിരെ ഇന്നലെ വാര്‍ണര്‍ 14 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 22 റണ്‍സ് എടുത്ത് പുറത്തായി. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ വാര്‍ണര്‍ ഏഴാം സ്ഥാനത്താണ്. പത്ത് മത്സരങ്ങളില്‍ നിന്നു 330 റണ്‍സാണ് ഡല്‍ഹി നായകന്റെ സമ്പാദ്യം. നാല് അര്‍ധ സെഞ്ച്വറികലും ഇതിലുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com