ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രാഹുലിന് പകരം ഇഷാന്‍ കിഷന്‍ 

ഓസ്‌ട്രേലിയ്‌ക്കെതിരായ മത്സരം ജൂണ്‍ ഏഴുമുതല്‍ പതിനൊന്നുവരെയാണ് മത്സരം

മുംബൈ: ഐപിഎല്ലിനിടെ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലിന് പകരം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇഷാന്‍ കിഷന്‍ ഇടംപിടിച്ചു. സൂര്യകുമാര്‍ യാദവ്, മുകേഷ് കുമാര്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവര്‍ റിസര്‍വ് ബെഞ്ചില്‍ ടീമിനൊപ്പം യാത്ര ചെയ്യും.

ജൂണില്‍ എഴ് മുതല്‍ പതിനൊന്ന് വരെയാണ് മത്സരം. ഓസ്ട്രേലിയയ്ക്കെതിരെ ഓവലില്‍ വച്ചാണ് ടെസ്റ്റ്. മെയ് 1ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെയാണ് കെഎല്‍ രാഹുലിന് തുടയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റതോടെ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളു രാഹുലിന് നഷ്ടമായി. രാഹുലിന് പകരം  വൃദ്ധിമാന്‍ സാഹ ടീമില്‍ ഇടം പിടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായെങ്കിലും ഇഷാന്‍ കിഷനാണ് ടീമില്‍ ഇടംപിടിച്ചത്.

അതേസമയം, രാഹുലിന്റെ സഹതാരം ജയ്‌ദേവ് ഉനദ്കട്ടും പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലിന്റെ ബാക്കി ഭാഗങ്ങളില്‍ നിന്ന് പുറത്താണ്. എന്നാല്‍, ഉനദ്കട്ടിന്റെ കാര്യത്തില്‍ പരിക്ക് വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് ബിസിസിഐ പ്രസ്താവനയില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com