'ചരിത്രത്തിലേക്ക് കറങ്ങി വീണ പന്തുകൾ'- ഐപിഎല്ലിലെ അനുപമ റെക്കോർഡ് ഇനി ചഹലിന് സ്വന്തം

മുൻ ചെന്നൈ സൂപ്പർ കിങ്സ് താരവും വിൻഡീസ് ഓൾറൗണ്ടറുമായ ഡ്വെയ്ൻ ബ്രാവോയുടെ റെക്കോർഡാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ പോരാട്ടത്തിൽ ചഹൽ തകർത്തത്
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ചഹൽ/ പിടിഐ
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ചഹൽ/ പിടിഐ

കൊൽക്കത്ത: ഐപിഎല്ലിൽ ചരിത്ര നേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. ഇന്ത്യൻ പ്രീമിയർ‌ ലീ​ഗ് പോരാട്ടത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന താരമെന്ന റെക്കോർഡാണ് ചഹൽ സ്വന്തം പേരിലേക്ക് മാറ്റിയത്. 

മുൻ ചെന്നൈ സൂപ്പർ കിങ്സ് താരവും വിൻഡീസ് ഓൾറൗണ്ടറുമായ ഡ്വെയ്ൻ ബ്രാവോയുടെ റെക്കോർഡാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ പോരാട്ടത്തിൽ ചഹൽ തകർത്തത്. ബ്രാവോ സ്ഥാപിച്ച 183 വിക്കറ്റുകളെന്ന നേട്ടമാണ് ചഹൽ 184 വിക്കറ്റുകൾ നേടി സ്വന്തം പേരിലാക്കിയത്. 

മത്സരത്തിൽ കൊൽക്കത്ത നായകൻ നിതീഷ് റാണയുടെ വിക്കറ്റെടുത്താണ് ച​ഹൽ 184ൽ എത്തിയത്. പിന്നാലെ മൂന്ന് വിക്കറ്റുകൾ കൂടി നേടി ചഹൽ റെക്കോർഡ് 187ൽ എത്തിച്ചു. വെറും 143 മത്സരങ്ങളിൽ നിന്നാണ് ചഹൽ അതിവേ​ഗം റെക്കോർഡിട്ടത്. ബ്രാവോ 161 മത്സരങ്ങൾ കളിച്ചാണ് നേരത്തെ റെക്കോർഡ് കുറിച്ചത്. 

മൂന്നാം സ്ഥാനത്ത് പിയൂഷ് ചൗളയാണ്. താരം 174 വിക്കറ്റുകൾ നേടി. അമിത് മിശ്ര, ആർ അശ്വിൻ എന്നിവർ 172 വിക്കറ്റുകളുമായി തൊട്ടുപിന്നിൽ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com