അര്‍ധ സെഞ്ച്വറികളുമായി ഡുപ്ലെസിയും മാക്‌സ്‌വെലും; അനുജിന്റെ മിന്നലടികള്‍; രാജസ്ഥാന് മുന്നില്‍ 172 റണ്‍സ് ലക്ഷ്യം

44 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം ഡുപ്ലെസി 55 റണ്‍സെടുത്തു. 33 പന്തില്‍ 54 റണ്‍സായിരുന്നു മാക്‌സ്‌വെല്‍ നേടിയത്. താരം അഞ്ച് ഫോറും മൂന്ന് സിക്‌സും പറത്തി
ആസിഫിന്റെ പന്തിൽ യശസ്വിക്ക് ക്യാച്ച് നൽകി കോഹ്‌ലി പുറത്താകുന്നു/ പിടഐ
ആസിഫിന്റെ പന്തിൽ യശസ്വിക്ക് ക്യാച്ച് നൽകി കോഹ്‌ലി പുറത്താകുന്നു/ പിടഐ

ജയ്പുര്‍: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 172 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് അടിച്ചെടുത്തു. 

ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ നേടിയ അര്‍ധ ശതകത്തിന്റെ പിന്‍ബലത്തിലാണ് പൊരുതാവുന്ന സ്‌കോറില്‍ ആര്‍സിബി എത്തിയത്. ഏഴാമനായി ക്രീസിലെത്തിയ അനുജ് റാവുത്തിന്റെ വെടിക്കെട്ടും അവരുടെ സ്‌കോര്‍ ഈ നിലയ്‌ക്കെത്തിക്കുന്നതില്‍ നിര്‍ണായകമായി. 

44 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം ഡുപ്ലെസി 55 റണ്‍സെടുത്തു. 33 പന്തില്‍ 54 റണ്‍സായിരുന്നു മാക്‌സ്‌വെല്‍ നേടിയത്. താരം അഞ്ച് ഫോറും മൂന്ന് സിക്‌സും പറത്തി. 

അനുജ് വെറും 11 പന്തില്‍ 29 റണ്‍സ് വാരി. മൂന്ന് ഫോറും രണ്ട് സിക്‌സും താരം പറത്തി. മലയാളി പേസര്‍ കെഎം ആസിഫ് എറിഞ്ഞ അവസാന മൂന്ന് പന്തുകളില്‍ താരം രണ്ട് സിക്‌സും ഒരു ഫോറും അടിച്ചു. 

ഈ ഓവറില്‍ തല്ല് കിട്ടിയെങ്കിലും മത്സരത്തില്‍ രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയത് ആസിഫായിരുന്നു. ആര്‍സിബി സ്‌കോര്‍ 50 പിന്നിട്ടപ്പോള്‍ ഓപ്പണര്‍ വിരാട് കോഹ്‌ലിയെ പുറത്താക്കി ആസിഫാണ് രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. കോഹ്‌ലി 18 റണ്‍സുമായി മടങ്ങി. 

പിന്നീട് അര്‍ധ സെഞ്ച്വറിയുമായി കുതിച്ച ഡുപ്ലെസിയേയും ആസിഫ് മടക്കി. മത്സരത്തില്‍ താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.  

ആദം സാംപ രാജസ്ഥാനായി മികവോടെ പന്തെറിഞ്ഞു. താരവും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സന്ദീപ് ശര്‍മ ഒരു വിക്കറ്റെടുത്തു. 

ബാംഗ്ലൂര്‍ നിരയില്‍ മഹിപാല്‍ ലോറോര്‍ (1), ദിനേഷ് കാര്‍ത്തിക് (0) എന്നിവര്‍ നിരാശപ്പെടുത്തി. കളി അവസാനിക്കുമ്പോള്‍ അനുജിനൊപ്പം ഒന്‍പത് റണ്‍സുമായി മിച്ചല്‍ ബ്രെയ്‌സ്‌വെലും പുറത്താകാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com