സൗരവ് ഗാംഗുലിക്ക് ഇസഡ് കാറ്റഗറി സുരക്ഷ

നേരത്തെ ഗാംഗുലിന് വൈ കാറ്റഗറി സുരക്ഷയായിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചു. പിന്നാലെയാണ് ഇസഡിലേക്ക് ഉയര്‍ത്തി സുരക്ഷ  വര്‍ധിപ്പിച്ചത്
ഗാം​ഗുലിയും സ്റ്റീഫൻ ഫ്ലെമിങും സംഭാഷണത്തിൽ/ ട്വിറ്റർ
ഗാം​ഗുലിയും സ്റ്റീഫൻ ഫ്ലെമിങും സംഭാഷണത്തിൽ/ ട്വിറ്റർ

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഗാംഗുലിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. 

നേരത്തെ ഗാംഗുലിന് വൈ കാറ്റഗറി സുരക്ഷയായിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചു. പിന്നാലെയാണ് ഇസഡിലേക്ക് ഉയര്‍ത്തി സുരക്ഷ  വര്‍ധിപ്പിച്ചത്. എട്ട് മുതല്‍ പത്ത് വരെ പൊലീസുകാര്‍ ഗാംഗുലിയുടെ സുരക്ഷക്കായി ഉണ്ടാകും.

നിലവില്‍ ഗാംഗുലി ഐപിഎല്‍ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലാണ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായി പ്രവര്‍ത്തിക്കുകയാണ് ഗാംഗുലി ഇപ്പോള്‍. ഈ മാസം 21ന് അദ്ദേഹം ബംഗാളില്‍ തിരിച്ചെത്തുമെന്നും ആ സമയം മുതല്‍ ഇസഡ് കാറ്റഗറിയിലായിക്കും അദ്ദേഹത്തിന്റെ സുരക്ഷയെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com