ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

നദാലിന് പകരം പുതിയ ചാമ്പ്യൻ; ഫ്രഞ്ച് ഓപ്പണിന് ഞായറാഴ്ച തുടക്കം

ടൂർണമെന്റിൽ അൽക്കാരസാണ് ഒന്നാം സീഡ്. ജോക്കോ മൂന്നാം സീഡാണ്

പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പോരാട്ടത്തിന് ഞായറാഴ്ച തുടക്കമാകും. ഇടവേളയ്ക്ക് ശേഷം സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ അല്ലാത്ത മറ്റൊരു പുരുഷ സിം​ഗിൾസ് ചാമ്പ്യനെ ഇത്തവണ കാണാം. പരിക്കേറ്റതിനെ തുടർന്ന് ന​ദാൽ പിൻമാറിയിരുന്നു. 

ലോക ഒന്നാം നമ്പറും സ്പാനിഷ് സെൻസേഷനുമായ കാർലോസ് അൽക്കാരസും സെ‍ർബിയൻ ഇതിഹാസം നൊവാക് ജോക്കോവിചും തമ്മിലുള്ള പോരാട്ടത്തിനായാണ് ടെന്നീസ് പ്രേമികൾ കാത്തിരിക്കുന്നത്. ടൂർണമെന്റിൽ അൽക്കാരസാണ് ഒന്നാം സീഡ്. ജോക്കോ മൂന്നാം സീഡാണ്.

ഇരുവരും ഫൈനലിൽ വരില്ലെന്ന് ഉറപ്പായിട്ടുണ്ട്. മത്സരക്രമങ്ങൾ തീരുമാനിച്ചപ്പോൾ ഇരുവരും ഒരു ഭാ​ഗത്തു തന്നെ വന്നു. എല്ലാ കളികളും ജയിച്ചെത്തിയാൽ സെമിയിൽ ഇരുവരും നേർക്കുനേർ വരും. ‌

നദാലിന്റെ അഭാവത്തിൽ ജോക്കോവിചിനേക്കാൾ ടെന്നീസ് വിദ​​ഗ്ധർ അൽക്കാരസിനാണ് സാധ്യത നൽകുന്നത്. 22 ​ഗ്രാൻഡ് സ്ലാം കിരീടങ്ങളും പകിട്ടിലും ആ റെക്കോർഡ് നദാലിൽ നിന്നു സ്വന്തം പേരിലാക്കാനുമുള്ള ലക്ഷ്യമിട്ടാണ് സെർബിയൻ ഇതിഹാസം എത്തുന്നത്. 

2005ൽ റോളങ് ​ഗാരോസിലെ കളിമൺ മൈതാനത്ത് അരങ്ങേറിയ ശേഷം ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പണിനെത്താതെ പോകുന്നത്. വനിതകളിൽ നിലവിലെ ചാമ്പ്യൻ ഇ​ഗ സ്വിടെകാണ് ഒന്നാം സീഡ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com