ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടി; സൂപ്പര്‍ ഓള്‍റൗണ്ടറിന് പരിക്ക്

നെതര്‍ലന്‍ഡ്‌സിനെതിരെ 40 പന്തില്‍ 100 റണ്‍സ് നേടി ഫോമില്‍ കളിക്കുന്ന മാക്‌സ്‌വെല്‍ ഓസിസ് ടീമിന്റെ ഒഴിച്ചു കൂടാനാവാത്ത താരമാണ്.
മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്‌സ്‌വെല്‍ / ട്വിറ്റർ
മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്‌സ്‌വെല്‍ / ട്വിറ്റർ

ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടി. ഈ മാസം നാലിന് നടക്കുന്ന മത്സരത്തില്‍ നിന്ന് ടീമിന്റെ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ പുറത്തായി. ഗോള്‍ഫ് കാര്‍ട്ടിന്റെ പുറകില്‍ കയറുന്നതിനിടെയാണ് മാക്‌സ്‌വെലിന് വീണ് പരിക്കേറ്ററ്റത്‌. വീഴ്ചയില്‍ താരത്തിന്റെ തലയ്ക്ക് പരിക്കേറ്റു. സൂപ്പര്‍ ഓള്‍റൗണ്ടറുടെ അഭാവം ഓസ്‌ട്രേലിയയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായേക്കും.

കണ്‍കഷന്‍ പ്രോട്ടോക്കോള്‍ പ്രകാരം താരത്തിന് ഇംഗ്ലണ്ടുമായുള്ള മത്സരത്തില്‍ കളിക്കാനാകില്ലെന്ന് ഓസ്‌ട്രേലിയന്‍ കോച്ച് ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് പറഞ്ഞു. എന്നാല്‍ സ്‌ക്വാഡില്‍ മാറ്റമില്ലെന്നും പ്രോട്ടോക്കോള്‍ പ്രകാരം ആറു മുതല്‍ എട്ടു ദിവസം വരെ മാക്‌സ്‌വെലിന് വിശ്രമം അനുവദിക്കുമെന്നും കോച്ച് വ്യക്തമാക്കി.സംഭവം നടക്കുമ്പോള്‍ മാക്‌സ്‌വെല്‍ ഒരു ഗോള്‍ഫ് കാര്‍ട്ടില്‍ ക്ലബ്ബ് ഹൗസില്‍ നിന്ന് ടീം ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. മാക്‌സ്‌വെല്‍ കൈ വഴുതി ഗോള്‍ഫ് കാര്‍ട്ടില്‍ നിന്ന് തെന്നി വീണു. തലയ്ക്ക് പരിക്കേറ്റു,
ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് പറഞ്ഞു. 

നെതര്‍ലന്‍ഡ്‌സിനെതിരെ 40 പന്തില്‍ 100 റണ്‍സ് നേടി ഫോമില്‍ കളിക്കുന്ന മാക്‌സ്‌വെല്‍ ഓസിസ് ടീമിന്റെ ഒഴിച്ചു കൂടാനാവാത്ത താരമാണ്. ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരത്തില്‍ മാക്‌സ്‌വെല്‍ 24 പന്തില്‍ 41 റണ്‍സ് നേടിയപ്പോള്‍ ടീം ജയത്തോടെ സെമി ഫൈനല്‍ മത്സരത്തില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തി. ഓസ്‌ട്രേലിയന്‍ ടീമില്‍ ആദം സാംമ്പയ്‌ക്കൊപ്പം മാക്‌സ്‌വെല്‍ സ്പിന്‍ സ്‌പെല്ലിലും നിര്‍ണായകമാണ്. കഴിഞ്ഞ നവംബറില്‍ മെല്‍ബണില്‍ ജന്മദിന പാര്‍ട്ടിക്കിടെ തെന്നി വീണ് താരത്തിന്റെ
ഇടത് കാലിന് ഒടിവ് സംഭവിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com