14 ഇന്നിങ്‌സ്, 45 വിക്കറ്റുകള്‍; ഷമിയുടെ പേസ് കൃത്യത! സഹീറിനേയും ശ്രീനാഥിനേയും പിന്തള്ളി റെക്കോര്‍ഡ്

ശ്രീലങ്കക്കെതിരായ പോരാട്ടത്തില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ഷമി ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

മുംബൈ: ലോകകപ്പില്‍ ആകെ കളിച്ചത് വെറും മൂന്ന് മത്സരങ്ങള്‍. വീഴ്ത്തിയത് 14 വിക്കറ്റുകള്‍! അതില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം ഒരു തവണ നാല് വിക്കറ്റുകള്‍. മുഹമ്മദ് ഷമിയുടെ പേസിന് മുന്നില്‍ ബാറ്റര്‍മാര്‍ക്ക് ഉത്തരമില്ല. 

ശ്രീലങ്കക്കെതിരായ പോരാട്ടത്തില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ഷമി ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. പേസ് ഇതിഹാസങ്ങളായി സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ് എന്നിവരുടെ റെക്കോര്‍ഡാണ് ഷമി വാംഖഡെയില്‍ പഴങ്കഥയാക്കിയത്. മത്സരത്തില്‍ താരം അഞ്ചോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി. 

അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ലോകകപ്പിലെ ആകെ വിക്കറ്റ് നേട്ടം 45ല്‍ എത്തിച്ചാണ് ഷമി റെക്കോര്‍ഡ് സ്വന്തം പേരിലേക്ക് മാറ്റിയത്. വെറും 14 ഇന്നിങ്‌സുകള്‍ പന്തെറിഞ്ഞാണ് ഷമി നേട്ടം തൊട്ടത്. സഹീര്‍ഖാന്‍, ശ്രീനാഥ് എന്നിവര്‍ക്ക് 44 വിക്കറ്റുകള്‍. സഹീര്‍ 23 ഇന്നിങ്‌സുകളില്‍ നിന്നാണെങ്കില്‍ ശ്രീനാഥ് 34 ഇന്നിങ്‌സുകള്‍ കളിച്ചാണ് നേട്ടത്തിലെത്തിയത്.  

ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന പത്ത് താരങ്ങളുടെ എലൈറ്റ് പട്ടികയിലും ഷമി എത്തി. 71 വിക്കറ്റുകളുമായി ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ് ഒന്നാം സ്ഥാനത്ത്. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഈ പട്ടികയില്‍ ഷമിക്ക് മുകളില്‍ രണ്ട് പേര്‍ മാത്രം. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് 56 വിക്കറ്റുകളുമായി ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് 49 വിക്കറ്റുകളുമായി ഒന്‍പത്, എട്ട് സ്ഥാനങ്ങളില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com