പറത്തിവിട്ടത് 82 സിക്‌സറുകള്‍; ദക്ഷിണാഫ്രിക്കയ്ക്ക് പുതിയ റെക്കോര്‍ഡ് 

ലോകകപ്പില്‍ ഓള്‍റൗണ്ട് മികവോടെ ആക്രമണോത്സുകത നിറഞ്ഞ ക്രിക്കറ്റാണ് ദക്ഷിണാഫ്രിക്ക കളിക്കുന്നത്
ദക്ഷിണാഫ്രിക്കയ്ക്ക് പുതിയ റെക്കോര്‍ഡ് / ഫെയ്‌സ്ബുക്ക്
ദക്ഷിണാഫ്രിക്കയ്ക്ക് പുതിയ റെക്കോര്‍ഡ് / ഫെയ്‌സ്ബുക്ക്

ന്യൂസിലന്‍ഡിനെതിരായ മത്സരത്തോടെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പുതിയ റെക്കോര്‍ഡ്.  ഒരു ലോകകപ്പില്‍ മാത്രം ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ടീമെന്ന നേട്ടത്തിലാണ് ദക്ഷിണാഫ്രിക്ക എത്തിയത്. 

പുനെയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ 15 സിക്‌സുകളാണ് ടീമിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇതോടെ ഇതുവരെ ടീം ടൂര്‍ണമെന്റില്‍ ആകെ 82 സിക്‌സര്‍ നേട്ടത്തിലെത്തി. 2019 ലോകകപ്പില്‍ ഇംഗ്ലണ്ട് നേടിയ 76 സിക്‌സ് നേട്ടത്തെയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. 

ലോകകപ്പില്‍ ഓള്‍റൗണ്ട് മികവോടെ ആക്രമണോത്സുകത നിറഞ്ഞ ക്രിക്കറ്റാണ് ദക്ഷിണാഫ്രിക്ക കളിക്കുന്നത്. ടീമിന്റെ കരുത്ത് അവരുടെ ബാറ്റിങ് നിര തന്നെയാണ്. ഈ ലോകകപ്പില്‍ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിന് ഇതുവരെ നാല് സെഞ്ചുറിയാണുള്ളത്.

മിഡില്‍ ഓര്‍ഡര്‍ ത്രയങ്ങളായ എയ്ഡന്‍ മാര്‍ക്രം, ഹെയ്ന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരും മുന്നില്‍ നിന്ന് നയിക്കുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ ഡി കോക്ക് 18 സിക്‌സും  ഹെയ്ന്റിച്ച് ക്ലാസന്‍ 17 ഉം മില്ലര്‍ 14 ഉം എന്നിങ്ങനെ സിക്‌സുകള്‍ നേടിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com