അര്‍ധ സെഞ്ച്വറികളുമായി കോഹ്‌ലിയും ശുഭ്മാന്‍ ഗില്ലും; കളി ഇന്ത്യന്‍ വരുതിയില്‍

ഏകദിനത്തില്‍ 70ാം അര്‍ധ സെഞ്ച്വറിയാണ് കോഹ്‌ലി വാംഖഡെയില്‍ കുറിച്ചത്. ഏകദിനത്തിലെ 11 അര്‍ധ സെഞ്ച്വറിയാണ് ഗില്‍ നേടിയത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

മുംബൈ: ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പൊരുതുന്നു. സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, വണ്‍ ഡൗണ്‍ ഇറങ്ങിയ വിരാട് കോഹ്‌ലി എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു. ഇന്ത്യ നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന നിലയില്‍. 

ഏകദിനത്തില്‍ 70ാം അര്‍ധ സെഞ്ച്വറിയാണ് കോഹ്‌ലി വാംഖഡെയില്‍ കുറിച്ചത്. ഏകദിനത്തിലെ 11 അര്‍ധ സെഞ്ച്വറിയാണ് ഗില്‍ നേടിയത്. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 119 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. നിലവില്‍ കോഹ്‌ലി 8 ഫോറുകള്‍ സഹിതം 56 റണ്‍സുമായും ഗില്‍ 8 ഫോറുകള്‍ സഹിതം 54 റണ്‍സുമായും ക്രീസില്‍. 

ടോസ് നേടി ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറിയടിച്ചു തുടങ്ങിയ രോഹിത് തൊട്ടടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായത് ഇന്ത്യയെ ഞെട്ടിച്ചു. ദില്‍ഷന്‍ മധുഷങ്കയാണ് ക്യാപ്റ്റനെ മടക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com