ഡല്‍ഹിയിലെ മലിന വായു ശ്വസിച്ചു; താരങ്ങള്‍ക്ക് അസ്വസ്ഥത; പരിശീലനം ഒഴിവാക്കി ബംഗ്ലാദേശ്

ലോകകപ്പില്‍ നിന്നു നിലവില്‍ പുറത്തായി കഴിഞ്ഞ ടീമാണ് ബംഗ്ലാദേശ്. ഇനിയുള്ള മത്സരങ്ങള്‍ ജയിച്ച് ആശ്വാസം കൊള്ളാമെന്ന ചിന്ത മാത്രമാണ് അവര്‍ക്ക്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: മലിനമായ വായുവിനാല്‍ വീര്‍പ്പുമുട്ടുകയാണ് രാജ്യ തലസ്ഥാനത്തെ ജനങ്ങള്‍. ഡല്‍ഹിയിലെ വായു മലിനീകരണ തോത് അപകട നിലയ്ക്ക് മുകളിലായിട്ട് ദിവസങ്ങളായി. ലോകകപ്പ് കളിക്കാനായി ഡല്‍ഹിയിലെത്തിയ ബംഗ്ലാദേശിനു അവരുടെ പരിശീലനം തന്നെ റദ്ദാക്കേണ്ട സ്ഥിതിയും വന്നു. 

ലോകകപ്പില്‍ നിന്നു നിലവില്‍ പുറത്തായി കഴിഞ്ഞ ടീമാണ് ബംഗ്ലാദേശ്. ഇനിയുള്ള മത്സരങ്ങള്‍ ജയിച്ച് ആശ്വാസം കൊള്ളാമെന്ന ചിന്ത മാത്രമാണ് അവര്‍ക്ക്. ഇന്നലെ വായു മലിനീകരണത്തിന്റെ അസ്വസ്ഥകള്‍ ചില താരങ്ങള്‍ അനുഭവിച്ചതിനാല്‍ അവര്‍ ടീമിന്റെ പരിശീലനം ഒഴിവാക്കിയിരുന്നു. 

പുറത്തു പോയി വന്ന ചില താരങ്ങള്‍ക്ക് വായു ശ്വസിച്ച് ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടുവെന്നു ടീം അധികൃതര്‍ വ്യക്തമാക്കി. അതുകൊണ്ടാണ് ടീം പരിശീലനം ഒഴിവാക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

തിങ്കളാഴ്ചയാണ് ബംഗ്ലാദേശിന്റെ പോരാട്ടം. ശ്രീലങ്കയാണ് അവരുടെ എതിരാളികള്‍. അഞ്ച് മത്സരങ്ങളാണ് ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ അനുവദിച്ചത്. സ്‌റ്റേഡിയത്തിലെ അവസാന മത്സരമാണ് ആറിന്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com