പാകിസ്ഥാൻ ഔട്ട്; ഇന്ത്യ- ന്യൂസിലൻഡ്, ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക; സെമി ചിത്രം തെളിഞ്ഞു

ഇം​ഗ്ലണ്ട് 337 റൺസാണ് 50 ഓവറിൽ അടിച്ചത്. സെമി ഉറപ്പിക്കാൻ പാകിസ്ഥാന് ലക്ഷ്യം 6.4 ഓവറിൽ മറികടക്കണം. ഇത് അസാധ്യമായതോടെയാണ് അവരുടെ പ്രതീക്ഷകൾ അവസാനിച്ചത്
ചിത്രം/ പിടിഐ
ചിത്രം/ പിടിഐ

ന്യൂഡൽഹി: ഇം​ഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട് പാകിസ്ഥാൻ ആദ്യം ബൗൾ ചെയ്യാൻ ഇറങ്ങിയതോടെ അവർ ലോകകപ്പിൽ നിന്നു പുറത്ത്. ഇതോടെ സെമി ചിത്രവും തെളിഞ്ഞു. നാലാം സ്ഥാനക്കാരായി ന്യൂസിലൻഡ് ഉറപ്പിച്ചതോടെയാണ് സെമി പോരാട്ടത്തിനു അരങ്ങൊരുങ്ങിയത്. 

ഈ മാസം 15, 16 തീയതികളിലാണ് സെമി പോരാട്ടം. ആദ്യ കളിയില്‍ ഇന്ത്യ- ന്യൂസിലന്‍ഡ്. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്ക- ഓസ്‌ട്രേലിയ. ഒന്നാം സെമി വാംഖഡെയിലും രണ്ടാം സെമി ഈഡന്‍ ഗാര്‍ഡന്‍സിലും അരങ്ങേറും. ഫൈനൽ ഈ മാസം 19ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ.

ഇം​ഗ്ലണ്ട് 337 റൺസാണ് 50 ഓവറിൽ അടിച്ചത്. സെമി ഉറപ്പിക്കാൻ പാകിസ്ഥാന് ലക്ഷ്യം 6.4 ഓവറിൽ മറികടക്കണം. ഇത് അസാധ്യമായതോടെയാണ് അവരുടെ പ്രതീക്ഷകൾ അവസാനിച്ചത്. 

ഇന്ത്യ- ന്യൂസിലൻഡ് സെമി പോരാട്ടം 2019ലെ ആവർത്തനമാണ്. അന്ന് ഇന്ത്യയെ വീഴ്ത്തി കിവികൾ ഫൈനലിലേക്ക് പറന്നിരുന്നു. ആ തോൽവിക്ക് പകരം ചോദിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com