തെരുവില്‍ ഉറങ്ങുന്നവര്‍ക്ക് അഫ്ഗാന്‍ താരത്തിന്റെ ദീപാവലി സമ്മാനം, വീഡിയോ 

ഈ ലോകകപ്പില്‍ മികച്ച പ്രകടനമാണ് ഗുര്‍ബാസ് പുറത്തെടുത്തത്
അമാനുല്ല ഗുര്‍ബാസ്/ എക്‌സ്
അമാനുല്ല ഗുര്‍ബാസ്/ എക്‌സ്

അഹമ്മദാബാദ്:ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ അവസാനിച്ച് അഫ്ഗാനിസ്ഥാന്‍ ടീം പുറത്തായിരിക്കുകയാണ്. വമ്പന്‍ ടീമുകളെ വരെ അട്ടിമിറച്ച് ആരാധകരുടെ മനം കവര്‍ന്നാണ് ടീം മടങ്ങുന്നത്. ഇപ്പോള്‍ അഫ്ഗാന്‍ ബാറ്റര്‍ അമാനുല്ല ഗുര്‍ബാസ് വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. 

അഹമ്മദാബാദിലെ തെരുവുകളില്‍ കഴിയുന്നവര്‍ക്ക് പണം നല്‍കുന്ന അമാനുല്ലയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ദീപാവലിയുടെ തലേരാത്രി തെരുവില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്ക് സമീപമെത്തിയ താരം അവരെ ഉണര്‍ത്താതെ തന്നെ അവര്‍ക്കരികില്‍ 500 രൂപ വെച്ച് കാറില്‍ മടങ്ങുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. കിടന്നുറങ്ങുന്നവരെ വിളിച്ചുണര്‍ത്തുകയോ ശല്യം ചെയ്യുകയോ ചെയ്യാതെ അവരുടെ തലയുടെ അടുത്ത് പണം വെച്ച് ഗുര്‍ബാസ് അതിവേഗം കാറില്‍ കയറിപോകുകയും ചെയ്തു.

ഗ്രൗണ്ടിലെയും പുറത്തെയും പെരുമാറ്റം കൊണ്ട് മനം കവര്‍ന്ന ആരാധകരുടെ കണ്ണിലുണ്ണികളായി മാറിയ അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ ഇപ്പോള്‍ തങ്ങളുടെ പ്രവര്‍ത്തികളിലൂടെയും ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടുകയാണ്. പാവങ്ങള്‍ക്ക് ദീപാവലി തലേന്ന് സമ്മാനവുമായി എത്തിയ താരത്തിന്റെ പ്രവൃത്തിക്ക് കൈയ്യടിക്കുകയാണ് ആരാധകര്‍. 

ഈ ലോകകപ്പില്‍ മികച്ച പ്രകടനമാണ് ഗുര്‍ബാസ് പുറത്തെടുത്തത്. ഇബ്രാഹിം സദ്രാന്‍ഗുര്‍ബാസ് ഓപ്പണിങ് കൂട്ടുകെട്ട് അഫ്ഗാനിസ്ഥാന് മത്സരങ്ങളില്‍ നിര്‍ണായകമായിരുന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്നായി രണ്ട് അര്‍ധസെഞ്ചുറികള്‍ സഹിതം 98.94 സ്‌ട്രൈക്ക്‌ റേറ്റില്‍ 280 റണ്‍സായിരുന്നു താരത്തിന്റെ നേട്ടം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com