2019 ലോകകപ്പ് സെമി തോല്‍വിക്ക് പകരംവീട്ടുമോ?; ഇന്ത്യ- കിവീസ് സെമി പോരാട്ടം ഇന്ന് 

ഇന്ത്യ ഒറ്റ മനസ്സായി കിവീസിനെ തോല്‍പ്പിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്
രോഹിത് ശർമയും ദ്രാവിഡും: ഫയൽ/പിടിഐ
രോഹിത് ശർമയും ദ്രാവിഡും: ഫയൽ/പിടിഐ

മുംബൈ: 2019 ലോകകപ്പ് സെമി തോല്‍വിക്ക് ഇന്ന് ഇന്ത്യ പകരംവീട്ടുമോ?, ഇന്ത്യ ഒറ്റ മനസ്സായി കിവീസിനെ തോല്‍പ്പിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്.വാംഖഡെ സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും ഇന്ന് സെമിയില്‍ എതിരാളി കെയ്ന്‍ വില്യംസണും കൂട്ടരുമാണ്.

2019ല്‍ കിവികളോട് തോറ്റ് മടങ്ങിയ അവസ്ഥയല്ല ഇന്ന് ഇന്ത്യന്‍ ടീമിന്റേത്. അടിമുടി മാറി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേ പോലെ തിളങ്ങുന്ന താരനിര കപ്പ് ഉയര്‍ത്തുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ലോകകപ്പില്‍ തുടര്‍ച്ചയായി ഒന്‍പത് മത്സരങ്ങളിലും വിജയിച്ചാണ് ഇന്ത്യ സെമിയില്‍ കീവിസിനെ നേരിടുന്നത്. 

രോഹിത്തിനുകീഴില്‍ ടീം ഏറെ സന്തുലിതമാണ്. ഈ ലോകകപ്പില്‍ ആകെ 396.2 ഓവറില്‍ 2523 റണ്ണാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. 450 ഓവറില്‍ ആകെ വഴങ്ങിയത് 1708 റണ്ണും. 10 ബൗളര്‍മാര്‍ ചേര്‍ന്ന് 85 വിക്കറ്റുകള്‍ നേടി. റണ്ണടിയില്‍ രണ്ട് സെഞ്ചുറികള്‍ ഉള്‍പ്പെടെ 594 റണ്ണുമായി വിരാട് കോഹ്ലി ഒന്നാമതുണ്ട്. 503 റണ്ണുമായി ക്യാപ്റ്റനുമുണ്ട് പട്ടികയില്‍. 24 സിക്സറും 58 ഫോറും രോഹിത്തിന്റെ റണ്‍ശേഖരത്തിന് അകമ്പടിയുണ്ട്. 

കോഹ്ലിക്കും രോഹിത്തിനും പുറമേ ലോകേഷ് രാഹുലും ജസ്പ്രീത് ബുമ്രയും ശ്രേയസ്സ് അയ്യരും അടക്കം എല്ലാവരും ഫോമിലാണ് എന്നതാണ് പ്രതീക്ഷ നല്‍കുന്നത്.തുടര്‍ച്ചയായ രണ്ട് ഫൈനലുകള്‍ തോറ്റ ടീമാണ് ന്യൂസിലന്‍ഡ്. തുടര്‍ച്ചയായി സെമി മത്സരങ്ങള്‍ കളിച്ചതിന്റെ ആത്മവിശ്വാസമാണ് മുതല്‍ക്കൂട്ട്. രചിന്‍ രവീന്ദ്രയെന്ന റണ്‍ മെഷീന്‍ കിവികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഗ്ലെന്‍ ഫിലിപ്സ് ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ വാംഖഡെയില്‍ മുതല്‍ക്കൂട്ടാകും. പരിക്ക് കിവികളെ ചെറുതായി ഉലച്ചിട്ടുണ്ട്. എങ്കിലും സമ്മര്‍ദഘട്ടത്തില്‍ കളിക്കാന്‍ ന്യൂസിലന്‍ഡിന് പ്രത്യേക കഴിവാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com