രണ്ടാം സെമിയില്‍ വില്ലനായി മഴ; കളി നിര്‍ത്തി, തുടക്കത്തില്‍ തന്നെ പതറി ദക്ഷിണാഫ്രിക്ക

കളി നിര്‍ത്തുമ്പോള്‍ ദക്ഷിണഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെന്ന പരിതാപതരമായ സ്ഥിതിയിലാണ്
സ്റ്റാർക്കിന്റെ ബൗളിങ്/ പിടിഐ
സ്റ്റാർക്കിന്റെ ബൗളിങ്/ പിടിഐ

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പിലെ രണ്ടാം സെമി പോരാട്ടം മഴയെ തുടര്‍ന്നു നിര്‍ത്തി. 14 ഓവര്‍ മത്സരം പിന്നിട്ടപ്പോഴാണ് മഴയെത്തിയത്. ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങുകയായിരുന്നു. 

എന്നാല്‍ ക്യാപ്റ്റന്റെ തീരുമാനം പാളുന്നതാണ് കണ്ടത്. കളി നിര്‍ത്തുമ്പോള്‍ ദക്ഷിണഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെന്ന പരിതാപതരമായ സ്ഥിതിയിലാണ്. പത്ത് വീതം റണ്‍സുമായി നില്‍ക്കുന്ന ഹെയ്ന്റിച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. 

ആദ്യം ബാറ്റിങിനു ഇറങ്ങിയ പ്രോട്ടീസിനു ആദ്യ ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ ടെംബ ബവുമയെ നഷ്ടമായി. താരം സംപൂജ്യനായി മടങ്ങി. എട്ട് റണ്‍സിലെത്തിയപ്പോള്‍ മൂന്ന് റണ്‍സുമായി ക്വിന്റന്‍ ഡി കോക്കും പുറത്ത്. എയ്ഡന്‍ മാര്‍ക്രം 20 പന്തുകള്‍ പ്രതിരോധിച്ചു. പത്ത് റണ്‍സുമായി കൂടാരം കയറി. സ്‌കോര്‍ 24ല്‍ നില്‍ക്കെ റസി വാന്‍ ഡെര്‍ ഡസ്സനും പുറത്ത്. 31 പന്തുകള്‍ നേരിട്ട് എടുത്തത് ആറ് റണ്‍സ്. 

ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com