'ലോക കിരീടത്തിലേക്ക് പട നയിച്ചു'- ക്ലൈവ് ലോയ്ഡ് മുതല്‍ മോര്‍ഗന്‍ വരെ; ക്യാപ്റ്റന്‍മാര്‍ക്ക് ആദരം

നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് കലാശപ്പോരാട്ടം. സെമിയിലടക്കം പത്ത് തുടര്‍ വിജയങ്ങളുടെ അപരാജിത മുന്നേറ്റവുമായാണ് ഇന്ത്യ നില്‍ക്കുന്നത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയും തമ്മിലുള്ള ലോകകപ്പ് കലാശപ്പോരാട്ടം നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അരങ്ങേറും. പോരാട്ടത്തിനു മുന്‍പായി ഇതുവരെ ലോകകപ്പ് നേടിയ ക്യാപ്റ്റന്‍മാരെ ആദരിക്കുന്ന ചടങ്ങും അരങ്ങേറും. ബിസിസിഐയാണ് ലോകകപ്പ് നേട്ടത്തിലേക്ക് ടീമിനെ നയിച്ച മുന്‍ ക്യാപ്റ്റന്‍മാരെ ആദരിക്കുന്നത്. 

ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ കപില്‍ ദേവ്, മഹേന്ദ്ര സിങ് ധോനി, ഓസ്‌ട്രേലിയയുടെ അലന്‍ ബോര്‍ഡര്‍, റിക്കി പോണ്ടിങ്, വെസ്റ്റ് ഇന്‍ഡീസിന്റെ ക്ലൈവ് ലോയ്ഡ്, ശ്രീലങ്കയുടെ അര്‍ജുന രണതുംഗെ, ഇംഗ്ലണ്ടിന്റെ ഇയാന്‍ മോര്‍ഗന്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങാന്‍ എത്തും. 

നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് കലാശപ്പോരാട്ടം. സെമിയിലടക്കം പത്ത് തുടര്‍ വിജയങ്ങളുടെ അപരാജിത മുന്നേറ്റവുമായാണ് ഇന്ത്യ നില്‍ക്കുന്നത്. ലക്ഷ്യം മൂന്നാം ലോക കിരീടം. ഇറങ്ങുന്നത് നാലാം ലോകകപ്പ് ഫൈനലിന്. 

മറുഭാഗത്ത് ഓസ്‌ട്രേലിയ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. അവരുടെ എട്ടാം ഫൈനല്‍. ആദ്യ രണ്ട് ലീഗ് മത്സരങ്ങളും തോറ്റ് തുടങ്ങിയ ഓസീസ് പിന്നീട് സെമിയടക്കം എട്ട് തുടര്‍ വിജയങ്ങളുമായാണ് ഫൈനലുറപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com