'ഡ്രൈവര്‍ക്ക് ഭക്ഷണം കൊടുക്കാതെ ഒറ്റയ്ക്ക് കഴിച്ചു'; റോഡ്‌സിനെതിരെ ട്രോളുകള്‍, വിശദീകരണവുമായി താരം 

ഫീല്‍ഡിങ് മികവ് കൊണ്ട് ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഇടംനേടിയ ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് താരമാണ് ജോണ്ടി റോഡ്‌സ്
റോഡ്സ് പങ്കുവെച്ച ചിത്രം
റോഡ്സ് പങ്കുവെച്ച ചിത്രം

ഫീല്‍ഡിങ് മികവ് കൊണ്ട് ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഇടംനേടിയ ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് താരമാണ് ജോണ്ടി റോഡ്‌സ്. ഇപ്പോള്‍ ഇന്ത്യയിലെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യം പങ്കുവെച്ച ജോണ്ടി റോണ്ട്‌സിനെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്. തൊട്ടടുത്ത് ഇരിക്കുന്ന ഡ്രൈവറിന് ഭക്ഷണം നല്‍കാതെ റോഡ്‌സ് ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നു എന്ന തരത്തിലാണ് കമന്റുകള്‍. ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി റോഡ്‌സ് പങ്കുവെച്ച കുറിപ്പും ചര്‍ച്ചയായിരിക്കുകയാണ്.

യാത്രയ്ക്കിടെ ബംഗളൂരു വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിലാണ് ഭക്ഷണം കഴിക്കാന്‍ കയറിയത്. കാബ് ഡ്രൈവര്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് കടയില്‍ നിര്‍ത്തിയത്. മംഗളൂരു ബണും മൈസൂരു മസാല ദോശയുമാണ് റോഡ്‌സ് കഴിച്ചത്. ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യം പങ്കുവെച്ചതിനെ തുടര്‍ന്നാണ് റോഡ്‌സിനെതിരെ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്. ഭക്ഷണം നിര്‍ദേശിച്ച ഡ്രൈവര്‍ക്ക് നന്ദി അറിയിച്ച് കൊണ്ടുള്ള റോഡ്‌സിന്റെ കുറിപ്പാണ് വിമര്‍ശനം ക്ഷണിച്ച് വരുത്തിയത്.

ഫോട്ടോയില്‍ റോഡ്‌സിന്റെ സമീപം ഇരിക്കുന്നത് ഡ്രൈവറാണ് എന്ന് കരുതിയാണ് ട്രോളുകള്‍. ഡ്രൈവര്‍ക്ക് ഭക്ഷണം നല്‍കാതെ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നു എന്ന തരത്തിലാണ് കമന്റുകള്‍. തന്റെ തൊട്ടരികില്‍ ഇരുന്നത് ഡ്രൈവര്‍ അല്ലെന്നും അപരിചിതനാണെന്നും വിശദീകരിച്ചാണ് റോഡ്‌സ് മറുപടി നല്‍കിയത്. 'ഡ്രൈവറാണ് ചിത്രമെടുത്തത്. ഡ്രൈവര്‍ ഭക്ഷണം കഴിച്ചില്ല. അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട ഭക്ഷണം എനിക്കായി ഓര്‍ഡര്‍ ചെയ്യുക മാത്രമാണ് ചെയ്തത്. അദ്ദേഹം ചായ കുടിക്കുക മാത്രമാണ് ചെയ്തത്.അതിന് പൈസ കൊടുക്കുകയും ചെയ്തു.'- റോഡ്‌സിന്റെ കുറിപ്പില്‍ പറയുന്നു. തന്നെ വിമര്‍ശിച്ച ആളോട് ലജ്ജ തോന്നുന്നു എന്നും കൂടി പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. ഇത്തരം ഓണ്‍ലൈന്‍ ട്രോളുകള്‍ ശ്രദ്ധിക്കേണ്ടതില്ലെന്നും മറുപടി നല്‍കേണ്ടതില്ലെന്നും പറഞ്ഞ് റോഡ്‌സിന് പിന്തുണയുമായും നിരവധി കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. 'നിങ്ങള്‍ ഇതിഹാസ താരമാണ്' എന്നെല്ലാം വിശേഷിപ്പിച്ചാണ് കമന്റുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com