'ഉറപ്പിച്ചോളു, കടന്നാക്രമിച്ചിരിക്കും'- ഇന്ത്യയിലും ബാസ് ബോള്‍ തന്നെ കളിക്കുമെന്ന് ഇംഗ്ലണ്ട് താരം

ന്ത്യന്‍ മണ്ണില്‍ ബാസ് ബോള്‍ കളിക്കുന്നത് അതിശയിപ്പിക്കുന്ന അനുഭവമാണെന്നു പോപ്പ് വ്യക്തമാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: സമീപ കാലത്ത് ഇംഗ്ലണ്ട് ടീം ടെസ്റ്റില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. പ്രത്യേകിച്ച് ബ്രണ്ടന്‍ മക്കെല്ലം ടെസ്റ്റ് ടീമിന്റെ പരിശീലകനായി നിയമിതനായതോടെ. താരം ആവിഷ്‌കരിച്ച ബാസ് ബോള്‍ വന്‍ ക്ലിക്കായി. ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് ശക്തമായ പിന്തുണയോടെ ഒപ്പം നിന്നതോടെ സംഗതി വിജയം കണ്ടു. 

കടന്നാക്രമിക്കുന്ന ബാസ് ബോള്‍ ശൈലി ഇന്ത്യന്‍ പര്യടനത്തിലും കാണാമെന്നു വ്യക്തമാക്കി ഇംഗ്ലണ്ട് ബാറ്റര്‍ ഒല്ലി പോപ്പ്. ഇന്ത്യന്‍ മണ്ണില്‍ ബാസ് ബോള്‍ കളിക്കുന്നത് അതിശയിപ്പിക്കുന്ന അനുഭവമാണെന്നു പോപ്പ് വ്യക്തമാക്കി. 

'മക്കെല്ലവും സ്റ്റോക്‌സും ചേര്‍ന്നു ടീമിലെ വലിയ മാറ്റം കൊണ്ടു വന്നു. ഡ്രസിങ് റൂമിലടക്കം അന്തരീക്ഷത്തില്‍ മാറ്റം വന്നു. അതെല്ലാം സമീപ കാലത്തെ പ്രകടനത്തില്‍ വ്യക്തമാണ്. വ്യക്തിപരമായി പറഞ്ഞാല്‍ എന്റെ കളിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ പുതിയ ശൈലി ഉപകാരപ്പെട്ടിട്ടുണ്ട്'- പോപ്പ് വ്യക്തമാക്കി. 

'വിജയിക്കാന്‍ എളുപ്പമുള്ള മണ്ണല്ല ഇന്ത്യയില്‍. അതിനാല്‍ അത്തരം വെല്ലുവിളികള്‍ ഏറ്റെടുത്തു മികവ് കണ്ടെത്താന്‍ ഒരുങ്ങുന്നുണ്ട്. ഇന്ത്യന്‍ പര്യടനത്തില്‍ ടീമിനെ വെല്ലുവിളിയാകുക ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ്. ഇരുവരേയും പിടിച്ചുകെട്ടാനുള്ള തന്ത്രങ്ങളും നോക്കും. 

അടുത്ത വര്‍ഷം ജനുവരി 25 മുതലാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനത്തിലെ പരമ്പരയ്ക്ക് തുടക്കമാകുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയോടെയാണ് പര്യടനം തുടങ്ങുന്നത്. വിശാഖപട്ടണത്താണ് ആദ്യ പോരാട്ടം. ഫെബ്രുവരി 2, 15, 23, മാര്‍ച്ച് ഏഴ് ദിവസങ്ങളിലാണ് ശേഷിക്കുന്ന ടെസ്റ്റ് പോരാട്ടങ്ങള്‍. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com