ചരിത്ര നേട്ടം! ഉഗാണ്ട ആദ്യമായി ടി20 ലോകകപ്പിന്, സിംബാബ്‌വെ പുറത്ത്

ഇതോടെ ടി20 ലോകകപ്പിനുള്ള 20 ടീമുകളുടേയും ചിത്രം തെളിഞ്ഞു. ഉഗാണ്ടയ്‌ക്കൊപ്പം നമീബിയയാണ് അഫ്രിക്കന്‍ മേഖലയില്‍ നിന്നു ലോകകപ്പിനെത്തുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വിന്‍ഡ്‌ഹോക്: ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട. ചരിത്രത്തിലാദ്യമായി ഉഗാണ്ട ടി20 ലോകകപ്പിനു യോഗ്യത സ്വന്തമാക്കി. നിര്‍ണായ ക്വാളിഫയര്‍ പോരാട്ടത്തില്‍ അവര്‍ റുവാന്‍ഡയെ അനായാസം വീഴ്ത്തിയാണ് യോഗ്യത ഉറപ്പിച്ചത്.

ഇതോടെ ടി20 ലോകകപ്പിനുള്ള 20 ടീമുകളുടേയും ചിത്രം തെളിഞ്ഞു. ഉഗാണ്ടയ്‌ക്കൊപ്പം നമീബിയയാണ് അഫ്രിക്കന്‍ മേഖലയില്‍ നിന്നു ലോകകപ്പിനെത്തുന്നത്. 

ഉഗാണ്ട സീറ്റുറപ്പിച്ചതോടെ അഫ്രിക്കന്‍ ഫേവറിറ്റുകളായ സിംബാബ്‌വെ ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്താവുകയും ചെയ്തു. നേരത്തേ ഉഗാണ്ടയോടു തോറ്റതാണ് സിംബാബ്‌വെയ്ക്ക് അവസാന ഘട്ടത്തില്‍ വിനയായത്. 

റുവാന്‍ഡെക്കെതിരായ പോരാട്ടത്തില്‍ ഉഗാണ്ട ഒന്‍പത് വിക്കറ്റിന്റെ വിജയമാണ് ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത റുവാവന്‍ഡ 18.5 ഓവറില്‍ 65 റണ്‍സിനു പുറത്തായി. വെറും 8.1 ഓവറില്‍ ഉഗാണ്ട ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെടുത്തു ലക്ഷ്യം കണ്ടു. 

ടി20 ലോകകപ്പ് ടീമുകള്‍: വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ്, പപുവ ന്യു ഗ്വിനിയ, കാനഡ, ഒമാന്‍, നേപ്പാള്‍, നമീബിയ, ഉഗാണ്ട.

ഈ വാർത്ത കൂടി വായിക്കൂ

ഇന്ത്യന്‍ ക്യാപ്റ്റനായും മിന്നി മിന്നു! ജയം, അരങ്ങേറ്റം അവിസ്മരണീയം 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com