വിജയക്കുതിപ്പ് തുടരാന്‍ ബ്ലാസ്റ്റേഴ്‌സ്; എതിരാളി ജംഷഡ്പൂര്‍ എഫ്‌സി

ജയിച്ചാല്‍ ആറുപോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സിന് മോഹന്‍ബഗാനൊപ്പം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നു വീണ്ടും കളത്തിലിറങ്ങും. ജംഷഡ്പൂര്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. 

ബംഗലൂരു എഫ്‌സിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് മഞ്ഞപ്പട ഇന്ന് ബൂട്ടുകെട്ടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടരുന്ന മഴയാണ് മത്സരത്തിന് ആശങ്കയാകുന്നത്. പരിക്കില്‍ നിന്നും മോചിതനായ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്റകോസ് ഇന്ന് ബ്ലാസ്‌റ്റേഴ്‌സിനായി കളത്തിലിറങ്ങിയേക്കും. 

ജയിച്ചാല്‍ ആറുപോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സിന് മോഹന്‍ബഗാനൊപ്പം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം. ആദ്യമത്സരത്തില്‍ ഈസ്റ്റം ബംഗാളിനോട് സമനില വഴങ്ങിയാണ് ജംഷെഡ്പൂര്‍ കൊച്ചിയിലെത്തുന്നത്. മലയാളിയായ ടിരി രഹനേഷ് ആണ് ജംഷഡ്പൂര്‍ എഫ്‌സിയുടെ ഗോള്‍കീപ്പര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com