ടിക്കറ്റ് ചോദിച്ച് ആരും വരല്ലേ, പ്ലീസ്; സുഹൃത്തുക്കളോട് കോഹ്‌ലി, തന്നെ വിളിക്കല്ലേയെന്ന് അനുഷ്‌ക

2023 ഒക്ടോബര്‍ 5 മുതലാണ് ഐസിസി ലോകകപ്പ് ക്രിക്കറ്റ് ആരംഭിക്കുക. ആദ്യ മത്സരത്തില്‍ മ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ നേരിടും. 
വിരാട് കോഹ്‌ലി അനുഷ്‌ക ശര്‍മ/വീഡിയോ ദൃശ്യം
വിരാട് കോഹ്‌ലി അനുഷ്‌ക ശര്‍മ/വീഡിയോ ദൃശ്യം

ലോകകപ്പ് ക്രിക്കറ്റിന്റെ ടിക്കറ്റിനായിസുഹൃത്തുക്കളാരും തന്നെ സമീപിക്കരുതെന്ന് അപേക്ഷിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. സഹായത്തിനായി തന്നോടും ആരും സഹായം ചോദിക്കരുതെന്ന് അനുഷ്‌ക ശര്‍മയും തമാശയില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു.

2023 ഒക്ടോബര്‍ 5 മുതലാണ് ഐസിസി ലോകകപ്പ് ക്രിക്കറ്റ് ആരംഭിക്കുക. ആദ്യ മത്സരത്തില്‍ മ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ നേരിടും. 

ലോകകപ്പില്‍ കളിക്കുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റിലുടനീളം ടിക്കറ്റിനായി എന്നോട് അഭ്യര്‍ഥിക്കരുതെന്നും എല്ലാവരും വീടുകളില്‍ ഇരുന്ന് കളി കാണൂ എന്നും വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നതായി വിരാട് ട്വിറ്ററില്‍ കുറിച്ചു. അയക്കുന്ന മെസേജുകള്‍ക്ക് മറുപടി ലഭിക്കുന്നില്ലെങ്കില്‍ തന്നോട് സഹായം അഭ്യര്‍ഥിക്കരുതെന്നും മനസിലാക്കിയതിന് നന്ദിയെന്നും വിരാടിന്റെ ട്വീറ്റ് പങ്കിട്ടുകൊണ്ടാണ് അനുഷ്‌ക തന്റെ അഭിപ്രായം തമാശയെന്നോണം പറഞ്ഞിരിക്കുന്നത്. 

അനുഷ്‌ക രണ്ടാമതും ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഫോട്ടോഷൂട്ടിന് തയ്യാറായില്ല. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമിയുടെ കഥ പറയുന്ന ചിത്രത്തിലൂടെ ഉടന്‍ തന്നെ അനുഷ്‌ക തിരിച്ചെത്തും.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com