വെറും 49 പന്തില്‍ ശതകം; ലോകകപ്പില്‍ പുതു ചരിത്രം, റെക്കോര്‍ഡിട്ട് എയ്ഡന്‍ മാര്‍ക്രം

നിശ്ചിത ഓവറില്‍ അവര്‍ അടിച്ചുകൂട്ടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സ്. ഓസ്‌ട്രേലിയ 2015ലെ ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ നേടിയ അറിന് 417 റണ്‍സെന്ന ടോട്ടലിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്
എയ്ഡന്‍ മാര്‍ക്രം/ ട്വിറ്റർ
എയ്ഡന്‍ മാര്‍ക്രം/ ട്വിറ്റർ

ധരംശാല: ശ്രീലങ്കക്കെതിരായ ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ക്വിന്റന്‍ ഡി കോക്ക്, വാന്‍ ഡെര്‍ ഡുസന്‍ എന്നിവര്‍ക്കു പിന്നാലെ എയ്ഡന്‍ മാര്‍ക്രം നേടിയ അതിവേഗ സെഞ്ച്വറി ലോകകപ്പിലെ ഏറ്റവും വലിയ ടീം ടോട്ടലിലേക്കാണ് ദക്ഷിണാഫ്രിക്കയെ നയിച്ചത്. 

നിശ്ചിത ഓവറില്‍ അവര്‍ അടിച്ചുകൂട്ടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സ്. ഓസ്‌ട്രേലിയ 2015ലെ ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ നേടിയ അറിന് 417 റണ്‍സെന്ന ടോട്ടലിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 

മത്സരത്തില്‍ വെറും 49 പന്തിലാണ് മാര്‍ക്രം ശതകം നേടിയത്. ഇതോടെ ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് മാര്‍ക്രത്തിന്റെ പേരിലായി. ആകെ മൂന്ന് സിക്‌സും 14 ഫോറും സഹിതം താരം 54 പന്തില്‍ 106 റണ്‍സ് അടിച്ചാണ് ക്രീസ് വിട്ടത്. 

50 പന്തില്‍ സെഞ്ച്വറിയടിച്ച അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രയന്റെ റെക്കോര്‍ഡാണ് മാര്‍ക്രം പഴങ്കഥയാക്കിയത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ 51 പന്തിലും എബി ഡിവില്ല്യേഴ്‌സ് 52 പന്തിലും ഇയാന്‍ മോര്‍ഗന്‍ 57 പന്തിലും ലോകകപ്പില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. 

മത്സരത്തില്‍ മൂന്ന് പേര്‍ സെഞ്ച്വറി നേടിയതോടെ ലോകകപ്പില്‍ മറ്റൊരു ചരിത്രവും പിറന്നു. ഒരിന്നിങ്‌സില്‍ മൂന്ന് പേര്‍ സെഞ്ച്വറി നേടുന്നത് ലോകകപ്പ് ചരിത്രത്തില്‍ ആദ്യമാണ്. ക്വിന്റന്‍ ഡി കോക്ക് 84 പന്തില്‍ 100 റണ്‍സും ഡുസന്‍ 110 പന്തില്‍ 108 റണ്‍സും കണ്ടെത്തി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com