മഴ ഭീഷണി, ഔട്ട് ഫീല്‍ഡ് വിവാദം; ജയം തേടി ഇംഗ്ലണ്ട്, ശ്രീലങ്ക; തുടരാന്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്

ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങളാണ്. രണ്ടാം പോരില്‍ പാകിസ്ഥാന്‍- ശ്രീലങ്കയുമായി ഏറ്റുമുട്ടും
ധരംശാല ക്രിക്കറ്റ് ​​ഗ്രൗണ്ട്/ ട്വിറ്റർ
ധരംശാല ക്രിക്കറ്റ് ​​ഗ്രൗണ്ട്/ ട്വിറ്റർ

ധരംശാല: ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് നല്‍കിയ അപ്രതീക്ഷിത അടിയുടെ ആഘാതത്തിലാണ് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്. ലോകകപ്പില്‍ ആദ്യ ജയം തേടി ഇംഗ്ലീഷ് പട ഇറങ്ങുന്നു. അഫ്ഗാനിസ്ഥാനെ വീഴ്ത്തി ആത്മവിശ്വാസത്തോടെ നില്‍ക്കുന്ന ബംഗ്ലാദേശാണ് എതിരാളികള്‍. 

ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങളാണ്. രണ്ടാം പോരില്‍ പാകിസ്ഥാന്‍- ശ്രീലങ്കയുമായി ഏറ്റുമുട്ടും. 

അതേസമയം ധരംശാലയിലെ ഗ്രൗണ്ട് നിലവാരം സംബന്ധിച്ചു വിവാദങ്ങളും നില്‍ക്കുന്നുണ്ട്. ഔട്ട് ഫീല്‍ഡ് വളരെ മോശമാണെന്നും ഫീല്‍ഡര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ മുന്നറിയിപ്പു നല്‍കി കഴിഞ്ഞു. ഒട്ടും നിലവാരമില്ലെന്നു പറഞ്ഞ ബട്‌ലര്‍ താന്‍ ഐപിഎല്‍ കളിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും ഈ ഗ്രൗണ്ടില്‍ ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി. 

മത്സരത്തിനു മഴ ഭീഷണിയാകുമോയെന്നു ആശങ്കയുണ്ട്. ഇന്നലെ രാത്രി ധരംശാലയില്‍ മഴ പെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെയും മഴ പെയ്തു. എന്നാല്‍ മത്സര സമയത്ത് മഴ പ്രവചനമില്ല. പോരാട്ടം നടക്കുമെന്നാണ് പ്രതീക്ഷ. 

രണ്ടാം പോരില്‍ ശ്രീലങ്കയും ആദ്യ ജയം പ്രതീക്ഷിക്കുന്നു. ആദ്യ പോരില്‍ ദക്ഷിണാഫ്രിക്കയോടു അവര്‍ പൊരുതി വീഴുകയായിരുന്നു. നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി ആത്മവിശ്വാസത്തോടെ തുടങ്ങിയതിന്റെ കരുത്തിലാണ് പാകിസ്ഥാന്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com