ബാറ്റിങില്‍ നിരാശ, ക്യാപ്റ്റന്‍സിയില്‍ തിളങ്ങി സഞ്ജു; മുഷ്താഖ് അലി ട്രോഫിൽ കേരളത്തിനു വിജയത്തുടക്കം

ശ്രേയസ് ഗോപാല്‍, വിനോദ് കുമാര്‍ എന്നിവര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. കെഎം ആസിഫ്, സിജോമോന്‍ ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റും നേടി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: സയ്യീദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി കേരളം. ഹിമാചല്‍ പ്രദേശിനെ കേരളം 35 റണ്‍സിനു വീഴ്ത്തി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിങില്‍ പരാജയപ്പെട്ടെങ്കിലും നായക മികവില്‍ തിളങ്ങി. ടൂർണമെന്റിൽ വിജയത്തടുക്കമിടാൻ കേരളത്തിനായി.

ആദ്യം ബാറ്റ് ചെയ്ത് കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. ഹിമാചലിന്റെ പോരാട്ടം 19.1 ഓവറില്‍ 128 റണ്‍സില്‍ പുറത്താക്കിയാണ് കേരളം വിജയം പിടിച്ചത്. 

കേരളത്തിനായി അരങ്ങേറിയ കർണാടക താരം ശ്രേയസ് ​ഗോപാൽ ബൗളിങിൽ നിർണായകമായി. ശ്രേയസ് ഗോപാല്‍, വിനോദ് കുമാര്‍ എന്നിവര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. കെഎം ആസിഫ്, സിജോമോന്‍ ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നിഖില്‍ ഗങ്ത (42), ക്യാപ്റ്റന്‍ ഋഷി ധവാന്‍ (26), ഏകന്ത് സെന്‍ (20) എന്നിവര്‍ മാത്രമാണ് ഹിമാചല്‍ നിരയില്‍ തിളങ്ങിയത്. 

നേരത്തെ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ സഞ്ജു ഒറ്റ റണ്ണില്‍ പുറത്തായിരുന്നു. 44 റണ്‍സെടുത്ത വിഷ്ണു വിനോദാണ് ടീമിന്റെ ടോപ് സ്‌കോറര്‍. സല്‍മാന്‍ നിസാര്‍ 23 റണ്‍സലും മുഹമ്മദ് അസ്ഹറുദ്ദീന്‍ 20 റണ്‍സും കണ്ടെത്തി. ഒന്‍പതാമനായി ക്രീസിലെത്തിയ സച്ചിന്‍ ബേബി 20 പന്തില്‍ 30 റണ്‍സെടുത്ത് ടീം സ്‌കോര്‍ ഈ നിലയിലേക്ക് എത്തിച്ചു. താരം പുറത്താകാതെ നിന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com