മുംബൈ: സയ്യീദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ കേരളത്തിനു തുടര്‍ച്ചയായി രണ്ടാം ജയം. അവസാന പന്തു വരെ ആവേശം നിറഞ്ഞ പോരില്‍ സര്‍വീസസിനെ ഒറ്റ റണ്‍സിനാണ് കേരളം വീഴ്ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത കേരളം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 189 റണ്‍സെടത്തു. മറുപടി പറഞ്ഞ സര്‍വീസസ് ജയത്തിന്റെ വക്കിലെത്തിയെങ്കിലും അന്തിമ ചിരി കേരളത്തിനായി. അവരുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സില്‍ അവസാനിച്ചു.
വിഷ്ണു വിനോദിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും സല്‍മാന്‍ നിസാറിന്റെ വെടിക്കെട്ടും കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചു. വിഷ്ണു 62 പന്തില്‍ നാല് സിക്‌സും 15 ഫോറുകളും സഹിതം 109 റണ്‍സുമായി പുറത്താകാതെ നിന്നു. സല്‍മാന്‍ നിസാര്‍ 24 പന്തില്‍ 42 റണ്‍സെടുത്തു. അഞ്ച് ഫോറും ഒരു സിക്‌സും സല്‍മാന്‍ പറത്തി.
ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫോമിന്റെ മിന്നലാട്ടം നടത്തി. താരം 22 പന്തില്‍ ഒരു സിക്‌സും ഫോറും സഹിതം 22 റണ്‍സെടുത്തു. മുഹമ്മദ് അസ്ഹറുദ്ദീന്‍ (1), രോഹന്‍ കുന്നുമ്മല്‍ (12) എന്നിവരും പുറത്തായി.
വിജയത്തിലേക്ക് ബാറ്റേന്തിയ സര്‍വീസസിനായി ശുഭം റഹില (41), വികാത് ഹത്‌വാല (പുറത്താകാതെ 40) എന്നിവര്‍ പൊരുതി. 21 റണ്‍സെടുത്ത് നകുല്‍ ശര്‍മയും പൊരുതി. എന്നാല്‍ കേരളം വിജയം കൈവിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക