നാലാം ജയത്തിനു വേണ്ടത് 257 റണ്‍സ്; ബൗളിങില്‍ തിളങ്ങി ജഡേജ

തന്‍സിദിനെ മടക്കി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ടു പൊളിച്ചത്. 43 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം താരം 51 റണ്‍സെടുത്തു
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജ‍ഡേജ/ പിടിഐ
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജ‍ഡേജ/ പിടിഐ

പുനെ: ബംഗ്ലാദേശിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്ക് 257 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങിനു ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. 

ബംഗ്ലാദേശ് മികച്ച തുടക്കമാണിട്ടത്. എന്നാല്‍ പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ അവരെ വരുതിയില്‍ നിര്‍ത്തിയതോടെ റണ്ണൊഴുക്കിന്റെ വേഗം കുറഞ്ഞു. ഓപ്പണര്‍മാരായ തന്‍സിദ് ഹസന്‍- ലിറ്റന്‍ ദാസ് എന്നിവര്‍ അര്‍ധ സെഞ്ച്വറികളുമായി കളം നിറഞ്ഞു. ഇരുവരും ഒന്നാം വിക്കറ്റില്‍ 93 റണ്‍സ് ചേര്‍ത്തു. 

തന്‍സിദിനെ മടക്കി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ടു പൊളിച്ചത്. 43 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം താരം 51 റണ്‍സെടുത്തു. 

ലിറ്റന്‍ ദാസാണ് ടീമിന്റെ ടോപ് സ്‌കോറര്‍. താരം ഏഴ് ഫോറുകള്‍ സഹിതം 66 റണ്‍സെടുത്തു. ഷാകിബ് അല്‍ ഹസനു പകരം നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ടീമിന്റെ ക്യാപ്റ്റന്‍. എന്നാല്‍ ബാറ്റിങില്‍ തിളങ്ങാന്‍ ഷാന്റോയ്ക്ക് സാധിച്ചില്ല. എട്ട് റണ്‍സെടുത്തു മടങ്ങി. 

മധ്യനിരയില്‍ മഹ്മുദുല്ല (46), മുഷ്ഫിഖര്‍ റഹീം (38) എന്നിവര്‍ തിളങ്ങിയതാണ് സ്‌കോര്‍ 250 കടത്തിയത്. മെഹിദ് ഹസന്‍ (3), തൗഹിദ് ഹൃദോയ് (16), നസും അഹമദ് (14) എന്നിവര്‍ അധികം ക്രീസില്‍ നിന്നില്ല. 

ഇന്ത്യക്കായി രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര എന്നിവര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഇരുവരും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. പത്തോവറില്‍ ബുമ്ര 41 റണ്‍സും ജഡേജ 38 റണ്‍സും വഴങ്ങി. 

മുഹമ്മദ് സിറാജും രണ്ട് വിക്കറ്റുകള്‍ നേടി. ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com