ഹര്‍ദിക്കിന് പകരം ആര്?; അശ്വിന്‍ കളിക്കുമോ?; ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ, മത്സരം തീപാറും 

ഉച്ചയ്ക്ക് രണ്ടുമുതല്‍ ഹിമാചല്‍ പ്രദേശിലെ ധരംശാലയിലുള്ള എച്ച്പിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം
വിരാട് കോഹ് ലി പരിശീലനത്തിൽ, image credit: BCCI
വിരാട് കോഹ് ലി പരിശീലനത്തിൽ, image credit: BCCI

ധരംശാല: കളിച്ച നാലുമത്സരങ്ങളിലും ജയിച്ചു. ഏകദിന ലോകകപ്പില്‍ ഇതുവരെ തോല്‍വി അറിയാതെയാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഇന്ന് പരസ്പരം ഏറ്റുമുട്ടുന്നത്. കത്തുന്ന ഫോമിലുള്ള രണ്ടു ടീമുകള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ മത്സരം തീപാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

ഉച്ചയ്ക്ക് രണ്ടുമുതല്‍ ഹിമാചല്‍ പ്രദേശിലെ ധരംശാലയിലുള്ള എച്ച്പിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ന്യൂസിലന്‍ഡ് പോയന്റ് പട്ടികയില്‍ ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്. ഇരുടീമുകളുടെയും ബാറ്റിങ്ങും ബൗളിങ്ങും ശക്തമാണ്.  ഇന്ത്യന്‍ ടീമില്‍ സഹനായകനും ഓള്‍ റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യ കളിക്കാത്തത് വലിയ തിരിച്ചടിയാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബൗളിങ്ങിനിടെ ഹാര്‍ദികിന്റെ കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കാണ് കാരണം. 

സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവരിലൊരാള്‍ ടീമിലിടം നേടും. ഓള്‍റൗണ്ടറെയാണ് പരിഗണിക്കുന്നതെങ്കില്‍ അശ്വിന്‍ കളിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ടീമില്‍ മൂന്ന് സ്പിന്നര്‍മാരുണ്ടാകും. ധരംശാലയിലെ പിച്ച് സ്പിന്നിന് അനുകൂലമാണ് എന്നതും അശ്വിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ഓള്‍റൗണ്ടര്‍ക്ക് പകരം ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററെയാണ് പരിഗണിക്കുന്നതെങ്കില്‍ സൂര്യകുമാറിന് ഇടം ലഭിച്ചേക്കും.

പേസ് ബൗളര്‍കൂടിയായ ഹാര്‍ദിക്കിന് പകരം ഒരു ഫാസ്റ്റ് ബൗളറെയാണ് ഇന്ത്യന്‍ ടീം നോക്കുന്നതെങ്കില്‍ മുഹമ്മദ് ഷമിയ്ക്ക് നറുക്കുവീഴും. മിന്നുന്ന ഫോമിലായ ഷമിയ്ക്ക് ഇതുവരെ ലോകകപ്പില്‍ കളിക്കാനിടം ലഭിച്ചിട്ടില്ല. ഷമിയെ ഉള്‍പ്പെടുത്തിയാല്‍ ടീമിന് ഒരു ബാറ്ററെ നഷ്ടപ്പെടും. എന്നാല്‍ അശ്വിനാണെങ്കില്‍ ടീമിന് ഒരു ബാറ്ററെയും സ്പിന്നറെയും ലഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com