48 സെഞ്ച്വറികളില്‍ 40ലും ഇന്ത്യയ്ക്ക് ജയം, സച്ചിന് മുകളില്‍; കോഹ്ലി 'മാജിക് '

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, ഇതിഹാസ താരമായ സച്ചിന്റെ ഏകദിന റെക്കോര്‍ഡിന് അരികിലാണ്
വിരാട് കോഹ്‌ലി: പിടിഐ/ ഫയൽ
വിരാട് കോഹ്‌ലി: പിടിഐ/ ഫയൽ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, ഇതിഹാസ താരമായ സച്ചിന്റെ ഏകദിന റെക്കോര്‍ഡിന് അരികിലാണ്. ഏകദിനത്തില്‍ 49 സെഞ്ച്വറി എന്ന സച്ചിന്റെ റെക്കോര്‍ഡിന് തൊട്ടരികിലാണ് കോഹ് ലി. ന്യൂസിലന്‍ഡിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സച്ചിന്റെ റെക്കോര്‍ഡിനൊപ്പം എത്തുമെന്ന് എല്ലാവരും കരുതിയെങ്കിലും നിരാശപ്പെടുത്തി 100 റണ്‍സിന് നിസാര റണ്‍സ് മാത്രം അകലെ വച്ച് കോഹ് ലി പുറത്താവുകയായിരുന്നു. സെഞ്ച്വറി അടിച്ചില്ലെങ്കിലും ടീമിനെ ജയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസത്തോടെയാണ് കോഹ് ലി കൂടാരം കയറിയത്.

ഈ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ നേടിയതാണ് കോഹ് ലിയുടെ 48-ാം സെഞ്ച്വറി. കോഹ് ലിയുടെ സെഞ്ച്വറികളുമായി ബന്ധപ്പെട്ട് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കോഹ് ലി അടിച്ച 48 സെഞ്ച്വറികളില്‍ 40 എണ്ണത്തിലും മത്സരത്തില്‍ ഇന്ത്യ വിജയിച്ചു എന്നതാണ് പ്രത്യേകത. ഇക്കാര്യത്തില്‍ സച്ചിനേക്കാള്‍ മുകളിലാണ് കോഹ് ലിയുടെ നേട്ടം. സച്ചിനേക്കാള്‍ ഏഴ് കളികള്‍ കൂടുതല്‍ ജയിച്ചതിന്റെ റെക്കോര്‍ഡാണ് കോഹ് ലിക്കുള്ളത്. സച്ചിന്‍ 48 സെഞ്ച്വറികള്‍ അടിച്ചപ്പോള്‍ 33 കളികളില്‍ മാത്രമാണ് ഇന്ത്യ വിജയിച്ചത്. 

എല്ലാ ഫോര്‍മാറ്റുകളിലുമായി കോഹ് ലിക്ക് 78 സെഞ്ച്വറികളാണ് ഉള്ളത്. ഇതില്‍ 54 സെഞ്ച്വറികള്‍ അടിച്ച സമയത്തെല്ലാം ഇന്ത്യയ്ക്കായിരുന്നു വിജയം. റിക്കി പോണ്ടിംഗ് ആണ് തൊട്ടുമുന്‍പില്‍. റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡ് ബുക്കില്‍ 55 വിജയമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com