രോഹിത്തിനെ പിന്തള്ളി കോഹ്ലി, ഐസിസി റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത്; ബാബര്‍ തന്നെ ഒന്നാമത്, ക്വിന്റനും ക്ലാസനും തിളങ്ങി 

ലോകകപ്പിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഐസിസി ഏകദിന റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്തി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ് ലി
കോഹ്‌ലിയും രോഹിത് ശര്‍മയും/ ഫയൽ
കോഹ്‌ലിയും രോഹിത് ശര്‍മയും/ ഫയൽ
Updated on

ദുബൈ: ലോകകപ്പിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഐസിസി ഏകദിന റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്തി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ് ലി. കഴിഞ്ഞ ആഴ്ച പുറത്തുവന്ന റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തായിരുന്ന കോഹ് ലി പുതിയ റാങ്കിങ്ങില്‍ ആറാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. അതേസമയം ക്യാപ്റ്റന്‍ രോഹിത് ശർമ എട്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. നേരത്തെ ആറാം സ്ഥാനത്തായിരുന്നു രോഹിത്.

തുടര്‍ച്ചയായി തോല്‍വി നേരിട്ടെങ്കിലും കഴിഞ്ഞ കളിയില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം തന്നെയാണ് റാങ്കിങ്ങില്‍ ഒന്നാമത്. ബാബര്‍ അസമിന് 829 പോയന്റാണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ തന്നെയാണ്.ബാബര്‍ അസമുമായി ആറു പോയന്റിന്റെ വ്യത്യാസമേയുള്ളൂ. 

കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡി കോക്കും ഹെയ്ന്റിച്ച് ക്ലാസനുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ഒറ്റയടിക്ക് നാലുപേരെ പിന്തള്ളിയാണ് ക്ലാസന്‍ നാലാം സ്ഥാനത്ത് എത്തിയത്. ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറാണ് അഞ്ചാമത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com