തുടര്‍ തോല്‍വികളില്‍ നിന്ന് കരകയറാന്‍; മുന്‍ താരങ്ങളുടെ സഹായം തേടി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

ടീം ഇപ്പോള്‍ നേരിടുന്ന വലിയ പ്രതിസന്ധിയില്‍ നിന്നും പാകിസ്ഥാനെ കരകയറ്റുകയാണ് പിസിബിയുടെ ലക്ഷ്യം
ഷഹീൻ അഫ്രിഡിയും ബാബർ അസമും/ പിടിഐ
ഷഹീൻ അഫ്രിഡിയും ബാബർ അസമും/ പിടിഐ

ഇസ്ലാമാബാദ്: ലോകകപ്പിലെ തുടര്‍തോല്‍വിയെത്തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ താരങ്ങളുടെ സഹായം തേടി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാക്ക അഷറഫ് മുന്‍ നായകനും ചീഫ് സെലക്ടറുമായ ഇന്‍സമാം ഉള്‍ ഹഖ്, മുഹമ്മദ് യൂസഫ്, അക്വിബ് ജാവേദ് എന്നിവരെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. 

പാകിസ്ഥാന്റെ ഇതിഹാസ താരങ്ങളായ വസിം അക്രം, വഖാര്‍ യൂനിസ്, സഖ്‌ലയിന്‍ മുഷ്താഖ്, ഉമര്‍ ഗുല്‍ എന്നിവരെയും സാക്ക അഷറഫ് കാണും. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ഇവരില്‍ നിന്നും പിസിബി ചെയര്‍മാന്‍ ഉപദേശങ്ങളും സഹായങ്ങളും തേടും. 

ടീം ഇപ്പോള്‍ നേരിടുന്ന വലിയ പ്രതിസന്ധിയില്‍ നിന്നും പാകിസ്ഥാനെ കരകയറ്റുകയാണ് പിസിബിയുടെ ലക്ഷ്യം. വിവിധ തലങ്ങളില്‍ പാക്കിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുള്ള മുന്‍ കളിക്കാരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 

ലോകകപ്പില്‍ കളിച്ച അഞ്ചില്‍ മൂന്നു മത്സരങ്ങളില്‍ പാകിസ്ഥാന്‍ തോറ്റു. അഫ്ഗാനിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ പാക് ടീമില്‍ ആഭ്യന്തര കലഹം രൂക്ഷമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.  ഓസ്‌ട്രേലിയയോടും ഇന്ത്യയോടും പാകിസ്ഥാന്‍ തോറ്റപ്പോള്‍, നെതര്‍ലന്‍ഡ്‌സിനും ശ്രീലങ്കയ്‌ക്കെതിരെയും മാത്രമാണ് വിജയിക്കാനായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com