'താരങ്ങൾക്കെല്ലാം ഈ​ഗോ, പാകിസ്ഥാൻ ഒരു കളിയും ജയിക്കരുത്'

നെതർലൻഡ്സ്, ശ്രീലങ്ക ടീമുകളെ കീഴടക്കി മികച്ച രീതിയിൽ തുടങ്ങിയ പാകിസ്ഥാൻ ഇന്ത്യ, ഓസ്ട്രേലിയ ടീമുകളോടും പിന്നാലെ അഫ്​ഗാനിസ്ഥാനോടും പരാജയപ്പെട്ടു
പാക് ടീം പരിശീലനത്തിൽ/ പിടിഐ
പാക് ടീം പരിശീലനത്തിൽ/ പിടിഐ

ലാഹോർ: മൂന്ന് തുടർ തോൽവികളോടെ പാകിസ്ഥാന്റെ ലോകകപ്പ് സെമി സാധ്യതയ്ക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇനിയുള്ള നാല് മത്സരങ്ങൾ ജയിച്ചാൽ മാത്രം അവർക്ക് പ്രതീക്ഷ നിലനിർത്താം. എന്നാൽ ഇനിയൊരു മത്സരവും പാകിസ്ഥാൻ ജയിക്കരുതെന്നു പറയുകയാണ് മുൻ വിക്കറ്റ് കീപ്പർ ബാറ്റർ കമ്രാൻ അക്മൽ. പാക് ടീമിന്റെ നല്ലതിനു വേണ്ടിയാണ് താൻ ഈ അഭിപ്രായം പറയുന്നതെന്നും ഒരു പാക് മാധ്യമത്തിലെ ചർച്ചയിൽ താരം തുറന്നടിച്ചു. 

'പാക് ക്രിക്കറ്റ് മെച്ചപ്പടാൻ തോൽവി അനിവാര്യമാണ്. അവർ മികവിലേക്ക് ഈ ഘട്ടത്തിൽ തിരിച്ചെത്തിയാൽ വീണ്ടും ഇപ്പോഴത്തെ മോശം ഫോമിലേക്കു തന്നെ മടങ്ങും. ടീം തോൽക്കുന്നതല്ല യഥാർഥത്തിൽ പ്രശ്നം. താരങ്ങൾക്ക് ഈ​ഗോയാണ്. അതു നശിക്കാനാണ് അവർ ഇനി ജയിക്കാൻ പാടില്ലെന്നു വിചാരിക്കാനുള്ള മുഖ്യ കാരണം'- അക്മൽ വ്യക്തമാക്കി. 

നെതർലൻഡ്സ്, ശ്രീലങ്ക ടീമുകളെ കീഴടക്കി മികച്ച രീതിയിൽ തുടങ്ങിയ പാകിസ്ഥാൻ ഇന്ത്യ, ഓസ്ട്രേലിയ ടീമുകളോടും പിന്നാലെ അഫ്​ഗാനിസ്ഥാനോടും പരാജയപ്പെട്ടു. അഫ്​ഗാനോടേറ്റ തോൽവി പാക് ക്രിക്കറ്റിൽ വലിയ ചലനമാണ് ഉണ്ടാക്കിയത്. മുൻ താരങ്ങളെല്ലാം ടീമിനെതിരെ രം​ഗത്തെത്തി. ബാബർ അസമിന്റെ ക്യാപ്റ്റൻസിയും ടീമിന്റെ കളിയോടുള്ള മനോഭാവവുമെല്ലാം ചോദ്യ ചിഹ്നത്തിലായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com