മുന്‍ ഇന്ത്യന്‍ കോച്ച്, ഓസീസിന്റെ ഗ്രെഗ് ചാപ്പല്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടില്‍ 

താന്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് ചാപ്പല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ താരവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനുമായിരുന്ന ഗ്രെഗ് ചാപ്പല്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ഒരു കാലത്തെ മുഖമായിരുന്ന മുന്‍ താരത്തെ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്നു കരകയറ്റാന്‍ ഓസീസ് ക്രിക്കറ്റ് സമൂഹം ധന സമാഹരണത്തിനു ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

താന്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് ചാപ്പല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പ്രൊഫഷണല്‍ ക്രിക്കറ്റ് താരങ്ങള്‍ വിരമിച്ച ശേഷം ആഡംബര ജീവിതമായിരിക്കും നയിക്കുക എന്നൊരു ധാരണ സമൂഹത്തിനുണ്ട്. എന്നാല്‍ അതു തെറ്റാണെന്നു തെളിയിക്കുന്നതാണ് താന്‍ ഇപ്പോള്‍ നേരിടുന്ന അവസ്ഥയെന്നു അദ്ദേഹം ഒരഭിമുഖത്തില്‍ തുറന്നടിച്ചു. 

ജോണ്‍ റൈറ്റിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചാപ്പല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും പടല പിണക്കങ്ങളും അന്ന് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. 

1970-80 കാലത്ത് ഓസീസ് നിരയില്‍ വെട്ടിത്തിളങ്ങിയ താരമാണ് ഗ്രെയ്ഗ് ചാപ്പല്‍. 87 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നു ഓസീസിനായി 24 ശതകങ്ങള്‍ സ്വന്തം പേരില്‍ കുറിച്ച താരമാണ് ചാപ്പല്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com