സിഡ്‌നി: ലോകകപ്പിനു പിന്നാലെ നടക്കുന്ന ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയ ടീമിനെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡ് നയിക്കും. ലോകകപ്പിനായി ഇന്ത്യയിലുള്ള ഏകദിന ടീമിലെ എട്ട് പേര്‍ ലോക പോരാട്ടത്തിനു ശേഷവും ഇന്ത്യയില്‍ തുടരും.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുന്നത്. നവംബര്‍ 23 നാണ് ആദ്യ മത്സരം. 26, 28, ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികൡലാണ് ശേഷിച്ച മത്സരങ്ങള്‍.
ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ആദം സാംപ എന്നിവരടക്കമുള്ള ലോകകപ്പ് ടീമിലെ അംഗങ്ങള്‍ പരമ്പരയ്ക്കുള്ള ടീമിലും ഉള്‍പ്പെട്ടു. ലോകകപ്പ് ടീമിലുള്ള ജോഷ് ഇംഗ്ലിസ്, സീന്‍ അബ്ബോട്ട്, ട്രാവലിങ് സബ് തന്‍വീര്‍ സംഗ എന്നിവരും ടി20 പോരിനുണ്ടാകും. ടിം ഡേവിഡ്, മാറ്റ് ഷോട്ട്, നതാന്‍ എല്ലിസ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ലോകകപ്പിനു ശേഷം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങും. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരും ടീമില്‍ ഇല്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക