'ഒരു പിആര്‍ വര്‍ക്കിനും അതു ചെയ്യാനാവില്ല;', ഹിറ്റ്മാന് കൈയ്യടിച്ച് ഗൗതം ഗംഭീര്‍ 

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ്മ മറ്റൊരു നേട്ടത്തിനും അര്‍ഹനായിരുന്നു
ഗൗതം ഗംഭീര്‍ /എക്‌സ്
ഗൗതം ഗംഭീര്‍ /എക്‌സ്

കദിന ലോകകപ്പില്‍ തുടര്‍ച്ചയായ ആറ് മത്സരങ്ങളും വിജയിച്ച് ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യന്‍ ഇലവനില്‍ ബാറ്റര്‍മാരെ പോലെ തന്നെ ബൗളര്‍മാരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബാറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയുമാണ് മികച്ച റണ്‍ ചേസര്‍മാര്‍. ടൂര്‍ണമെന്റില്‍ എത്രയും വേഗം സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനാണ് ഇന്ത്യയുടെ  ശ്രമം. 

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷം നായകന്‍ രോഹിത്ത് ശര്‍മ്മയുടെ ബാറ്റിങ് ശൈലിയെ പുകഴ്ത്തുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍. 2007 ടി20 ലോകകപ്പിലെയും 2011 ഏകദിന ലോകകപ്പിലെയും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ താരമാണ് ഗൗതം ഗംഭീര്‍. ''ഒരു ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ക്ക് ബാറ്റര്‍മാരില്‍ നിന്ന് എന്താണോ ആവശ്യമായി വേണ്ടിയിരുന്നത്, അത് നിങ്ങള്‍ സ്വയം ചെയ്തു. ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ് ചെയ്തത്. ഇതാണ് ഒരു ഒരു നായകന് വേണ്ടത്, മുന്നില്‍ നിന്ന് നയിക്കേണ്ടപ്പോള്‍ നിങ്ങള്‍ തന്നെ അത് ചെയ്തു. പിആര്‍ ഏജന്‍സികള്‍ക്കോ മാര്‍ക്കറ്റിങ് ഏജന്‍സികള്‍ക്കോ ചെയ്യാന്‍ കഴിയാത്തത് , നിങ്ങള്‍ക്ക് വേണ്ടി തന്നെ'' ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു. 

ഇന്നലെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ്മ 87 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മറുപടി ബാറ്റിങ്ങിനിങ്ങിയ ഇംഗ്ലണ്ടിനെ 129 റണ്‍സില്‍ പുറത്താക്കിയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.

''രോഹിത് ശര്‍മ്മ അത് ചെയ്തു, റണ്‍സ് നേട്ടത്തില്‍ രോഹിത്ത് അഞ്ചാമനോ പത്താമനോ ആയിക്കോട്ടെ, അത് ഒരു കാര്യമല്ല,  നവംബര്‍ 19 ന് കിരീട നേട്ടത്തിലെത്തുക എന്നതാണ് കാര്യം. ലോകകപ്പില്‍ സെഞ്ചുറി നേട്ടമാണോ അതോ കിരീട നേട്ടമാണോ ലക്ഷ്യമിടുന്നതെന്ന് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. രോഹിത്ത് ബാറ്റ് ചെയ്ത രീതി ഞാന്‍ ഇഷ്ടപ്പെടുന്നു, അദ്ദേഹത്തില്‍ നിന്ന് ഞാന്‍ അതിലേറേ പ്രതീക്ഷിക്കുന്നു ഗൗതം ഗംഭീര്‍ പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ്മ മറ്റൊരു നേട്ടത്തിനും അര്‍ഹനായിരുന്നു. 18000 അന്തരാഷ്ട്ര റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലേക്ക് രോഹിത് എത്തി. ഈ നേട്ടിലെത്തുന്ന അഞ്ചാമത്തെ താരമാണ് രോഹിത് ശര്‍മ്മ.  സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിരാട് കോഹ്‌ലി എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മറ്റ് താരങ്ങള്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com