ലോകകപ്പില്‍ ഇനി ഇന്ത്യ- പാക് മത്സരമുണ്ടാകുമോ? പാകിസ്ഥാന്റെ സെമി സാധ്യത ഇങ്ങനെ 

ഇന്ത്യയ്‌ക്കെതിരെ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്
ഫോട്ടോ- ബിസിസിഐ
ഫോട്ടോ- ബിസിസിഐ

ലോകകപ്പില്‍ പകുതി മത്സരങ്ങള്‍ പിന്നിട്ടപ്പോഴും പാകിസ്ഥാന്‍ ടീം വിജയതാളം കണ്ടെത്താന്‍ പാടുപെടുകയാണ്. ആറ് മത്സരങ്ങളില്‍ രണ്ട് ജയവും നാല് തോല്‍വിയും ഏറ്റുവാങ്ങി പാക് ടീം നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ്. 

ശ്രീലങ്കയ്‌ക്കെതിരെ ലോകകപ്പിലെ റെക്കോര്‍ഡ് റണ്‍ ചേസിലൂടെ വിജയിക്കുന്നതിന് മുമ്പ് പാകിസ്ഥാന്‍ ഹൈദരാബാദില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ ആദ്യ മത്സരത്തില്‍ വിജയിച്ചിരുന്നു. എന്നാല്‍ അഹമ്മദാബാദില്‍ ആതിഥേയരായ ഇന്ത്യക്കെതിരെ നടന്ന മത്സരം മുതല്‍ പാകിസ്ഥാന്‍ പോയിന്റ് ടേബിളില്‍ പിന്നോട്ട് പോകാന്‍ തുടങ്ങി. 

ഇന്ത്യയ്‌ക്കെതിരെ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. പിന്നീട് ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, എന്നി ടീമുകള്‍ക്കെതിരെയും പാകിസ്ഥാന്‍ തോല്‍വി ഏറ്റുവാങ്ങി. ഇതില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള പരാജയം ടീമിനെ വലിയ വിമര്‍ശനങ്ങളിലേക്ക് തള്ളിവിട്ടു. 

ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ ടീമിന് സെമി ഫൈനലിലെത്താന്‍ ഇനിയും അവസരമുണ്ട്, പക്ഷേ മറ്റ് മത്സര ഫലങ്ങളും ആശ്രയിച്ചായിരിക്കും ഇതെന്ന് മാത്രം. ഇനി ബംഗ്ലാദേശും ന്യൂസിലന്‍ഡും ഇംഗ്ലണ്ടുമാണ് പാകിസ്ഥാന്റെ എതിരാളികള്‍. 

ആറ് മത്സരങ്ങളും ജയിച്ച ഇന്ത്യയും മികച്ച ഫോമിലുള്ള ദക്ഷിണാഫ്രിക്കയും മറ്റ് ടീമുകളെ അപേക്ഷിച്ച് പോയിന്റ് ടേബിളില്‍ ഏറെ മുന്നിലാണ്. നിലവില്‍ ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയുമുള്ള  മൂന്നും നാലും സ്ഥാനത്തുള്ളതിനാല്‍ ഈ രണ്ട് ടീമുകള്‍ക്കും സെമിഫൈനല്‍ സാധ്യതകളുണ്ട്. ശ്രീലങ്കയും പാക്കിസ്ഥാനുമാകട്ടെ നാല് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 

അടുത്ത അഞ്ച് മത്സരങ്ങള്‍ വിജയിച്ചാല്‍ പാകിസ്ഥാന് പത്ത് പോയിന്റുകള്‍ നേടാം. ഇതാണ് സെമി ഫൈനലില്‍ എത്താനുള്ള പാകിസ്ഥാന്റെ ഏറ്റവും നല്ല അവസരം. ഇത് അവരുടെ പോയിന്റ് പത്തിലേക്കെത്തിക്കും. ഇതോടെ ആദ്യ മൂന്നിലുള്ള ന്യൂസിലന്‍ഡിനെ വീഴ്ത്താനാകും. എന്നാല്‍ സെമിയിലെത്താന്‍ പാകിസ്ഥാന് ഓസ്‌ടേലിയ, ശ്രീലങ്ക, ന്യൂസിലന്‍ഡ് ടീമുകളുടെ സഹായവും വേണം. 

ന്യൂസിലന്‍ഡിനെതിരെ ഉള്‍പ്പെടെ മുന്ന് മത്സരങ്ങളില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടാല്‍ അവരുടെ പോയിന്റ് എട്ടിലേക്ക് ചുരുങ്ങും. ഇത് പാകിസ്ഥാന് സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കും. മാത്രമല്ല ടൂര്‍ണമെന്റില്‍ നാല് മത്സരങ്ങള്‍ ശേഷിക്കുന്ന ശ്രീലങ്ക മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെടുന്നതും പാകിസ്ഥാന് ഗുണമാകും. 

പാകിസ്ഥാനും ഓസ്‌ട്രേലിയും അവരുടെ മൂന്ന് മത്സരങ്ങള്‍ വിജയിച്ചാല്‍ ന്യൂസിലന്‍ഡിന് മൂന്ന് പരാജയങ്ങളാകും. പാകിസ്ഥാനും ഓസ്‌ട്രേലിയയും ഇതുവരെ ന്യുസിലന്‍ഡിനെ നേരിട്ടിട്ടില്ല. അതേസമയം, പാകിസ്ഥാനും ഓസ്‌ട്രേലിയയും അവരുടെ ശേഷിക്കുന്ന മത്സരങ്ങള്‍ വലിയ മാര്‍ജിനില്‍ വിജയിക്കുകയും ന്യൂസിലന്‍ഡും ശ്രീലങ്കയും ശേഷിക്കുന്ന എല്ലാ മത്സരങ്ങളും തോല്‍ക്കുകയും ചെയ്താല്‍, അവര്‍ക്ക് കിവികളെയും ലങ്കയെയും പുറത്താക്കി മൂന്ന്, നാല് സ്ഥാനങ്ങള്‍ നേടാനാകും.

പാകിസ്ഥാന്‍ മൂന്ന് മത്സരങ്ങളില്‍ രണ്ട് മത്സരം ജയിച്ചാല്‍ നാല് ജയവുമായി എട്ട് പോയിന്റ് നേടാം. ഇത് അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള അവരുടെ സാധ്യത സങ്കീര്‍ണ്ണമാക്കുന്നു. ഈ സാഹചര്യത്തില്‍, ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും അവരുടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും തോല്‍ക്കണം.  അതേസമയം ശ്രീലങ്ക അവരുടെ വരാനിരിക്കുന്ന നാല് മത്സരങ്ങളില്‍ രണ്ടെണ്ണം തോറ്റാല്‍ നെറ്റ് റണ്‍ റേറ്റ് അടിസ്ഥാനത്തിലാകും സെമി ബെര്‍ത്ത്തീരുമാനിക്കുക. പാകിസ്ഥാന്‍ രണ്ട് വിജയങ്ങള്‍ വന്‍ മാര്‍ജിനില്‍ ജയിച്ചാലും അവര്‍ക്ക് മുകളിലുള്ള മൂന്ന് ടീമുകള്‍ക്ക് ഉയര്‍ന്ന നെറ്റ് റണ്‍ റേറ്റ് ഉള്ളതിനാല്‍ തളളപ്പെടും. 

പാകിസ്ഥാന്‍ മൂന്ന് മത്സരങ്ങളില്‍ ഒന്ന് വിജയിച്ചാല്‍  3 വിജയങ്ങളുമായി 6 പോയിന്റില്‍ തൃപ്തിപ്പെടേണ്ടി വരും. പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. മൂന്ന് മത്സരങ്ങളും തോറ്റു  2 ജയം നേടിയാലും 4 പോയിന്റാകും സമ്പാദ്യം പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com