ചരിത്രനേട്ടവുമായി മെസി; എട്ടാം തവണയും ബാലണ്‍ഡി ഓര്‍ പുരസ്‌കാരം 

സ്പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം
മെസി കിരീടവുമായി/ എഎൻഐ
മെസി കിരീടവുമായി/ എഎൻഐ

പാരീസ്: 2023 ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. മെസിയുടെ എട്ടാം ബാലണ്‍ഡി ഓര്‍ പുരസ്‌കാര നേട്ടമാണിത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം ഏര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് മെസി വീണ്ടും പുരസ്‌കാരം നേടിയത്. 

ബാലണ്‍ ഡിഓര്‍ സ്വന്തമാക്കുന്ന പ്രായമേറിയ താരം കൂടിയാണ് മെസി. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പ് കിരീടനേട്ടമാണ് മെസിക്ക് തുണയായത്. 
നേരത്തെ 2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളില്‍ മെസി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിരുന്നു.

സ്പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമാണ് മികച്ച യുവതാരം. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫി അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസ് നേടി. 

സോക്രട്ടീസ് പുരസ്‌കാരം വിനീഷ്യസ് ജൂനിയറിനും മികച്ച സ്ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി എര്‍ലിങ് ഹാളണ്ടിനും ലഭിച്ചു. മികച്ച പുരുഷ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയാണ്. ബാഴ്സലോണ എഫ്‌സിയാണ് മികച്ച വനിതാ ക്ലബ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com