പാക് പേസര്‍മാര്‍ തകര്‍ത്താടി; ബംഗ്ലാദേശ് 204ന് പുറത്ത്

ഷഹീന്‍ അഫ്രീദിയും മുഹമ്മദ് വസീമും മൂന്ന് വീതം ബംഗ്ലാദേശ് വിക്കറ്റുകള്‍ വീഴ്ത്തി.
ബംഗ്ലാദേശ് വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ അഫ്രിദീയുടെ ആഹ്ലാദം
ബംഗ്ലാദേശ് വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ അഫ്രിദീയുടെ ആഹ്ലാദം

കൊല്‍ക്കത്ത: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ജയിക്കാന്‍ പാകിസ്ഥാന് വേണ്ടത് 205 റണ്‍സ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ 45.1 ഓവറില്‍ 204 റണ്‍സിന് എല്ലാവരെയും പുറത്താക്കി. മഹ്മദുള്ള, ലിട്ടണ്‍ ദാസ്, ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുടെ ഇന്നിങ്സുകളാണ് ബംഗ്ലാദേശിനെ 200 കടത്തിയത്.

തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശിന് മേല്‍ പാക് പ്രഹരം ആരംഭിച്ചു. ഷഹീന്‍ അഫ്രീദിയും മുഹമ്മദ് വസീമും മൂന്ന് വീതം ബംഗ്ലാദേശ് വിക്കറ്റുകള്‍ വീഴ്ത്തി. ലിട്ടണ്‍ ദാസ് 64 പന്തുകള്‍ നേരിട്ട് 45 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 79 റണ്‍സാണ് ബംഗ്ലാദേശ് ഇന്നിങ്സിലെ ഉയര്‍ന്ന കൂട്ടുകെട്ട്.ഷാക്കിബ് 64 പന്തില്‍ നിന്ന് 43 റണ്‍സെടുത്തു. 30 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത മെഹിദി ഹസന്‍ മിറാസും ഭേദപ്പെട്ട പ്രകടനം നടത്തി. ഇവരൊഴികെ മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല.

ഹാരിസ് റൗഫ് രണ്ട് വിക്കറ്റെടുത്തു. ഇഫ്തിഖര്‍ അഹമ്മദ്, ഉസാമ മിര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com