പതിരനയ്ക്ക് മുന്നില്‍ ബാറ്റിങ് മറന്ന് ബംഗ്ലാദേശ്; ജയം എറിഞ്ഞു വീഴ്ത്തി ലങ്ക

ആദ്യം ബാറ്റ് ചെയ്ത 42.4 ഓവറില്‍ 164 റണ്‍സിനു പുറത്താക്കിയ ലങ്ക വിജയത്തിനാവശ്യമായ റണ്‍സ് 39 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കണ്ടെത്തി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ: സുപ്രധാന ബൗളര്‍മാരുടെ പരിക്ക് ശ്രീലങ്കയെ ഒട്ടും ബാധിച്ചില്ല. അവര്‍ക്ക് 20കാരനായ മതീഷ പതിരന മാത്രം മതിയായിരുന്നു എതിരാളികളെ എറിഞ്ഞു വീഴ്ത്താന്‍. ഏഷ്യാ കപ്പില്‍ ശ്രീലങ്ക വിജയത്തോടെ തുടങ്ങി. ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിനു വീഴ്ത്തിയാണ് ലങ്ക വിജയം പിടിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത 42.4 ഓവറില്‍ 164 റണ്‍സിനു പുറത്താക്കിയ ലങ്ക വിജയത്തിനാവശ്യമായ റണ്‍സ് 39 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കണ്ടെത്തി. അഞ്ച് വിക്കറ്റിനു 165 റണ്‍സെടുത്ത് അവര്‍ വിജയം സ്വന്തമാക്കി. 

തുടക്കത്തില്‍ തകര്‍ന്ന ലങ്കയെ അര്‍ധ സെഞ്ച്വറികളുമായി ക്രീസില്‍ ഉറച്ചു നിന്നു പൊരുതിയ ചരിത അസലങ്ക, സദീര സമരവിക്രമ എന്നിവരുടെ പോരാട്ടമാണ് വിജയത്തിനു അടിത്തറയിട്ടത്. 

അസലങ്കയാണ് ടോപ് സ്‌കോറര്‍. താരം 62 റണ്‍സുമായി പുറത്താകാതെ നിന്നു. സദീര 54 റണ്‍സെടുത്തു. കളി അവസാനിക്കുമ്പോള്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയായിരുന്നു അസലങ്കയ്‌ക്കൊപ്പം ക്രീസില്‍. താരം 14 റണ്‍സെടുത്തു. 

ബംഗ്ലാദേശിനായി ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ടസ്‌കിന്‍ അഹമ്മദ്, ഷോരിഫുള്‍ ഇസ്ലാം, മഹെദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

നേരത്തെ ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞഎടുക്കുകയായിരുന്നു. നജ്മുല്‍ ഹുസാന്‍ ഷാന്റോയാണ് അവരെ രക്ഷിച്ചത്. താരത്തിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഈ നിലയ്ക്ക് സ്‌കോര്‍ എത്തിച്ചത്. ഷാന്റോ 89 റണ്‍സെടുത്തു. 

തൗഹിത് ഹൃദോയ് 20 റണ്‍സും മുഹമ്മദ് നയീം 16 റണ്‍സും മുഷ്ഫിഖര്‍ റഹിം 13 റണ്‍സും എടുത്തു. മറ്റൊരാളും രണ്ടക്കം കടന്നില്ല. 23 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവസാന നാല് വിക്കറ്റുകളും കടപുഴകി. 

7.4 ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മതീഷ പതിരനയുടെ തീ പാറും പന്തുകളാണ് ബംഗ്ലാ ബാറ്റിങിന്റെ നടുവൊടിച്ചത്. മഹീഷ തീക്ഷണ രണ്ട് വിക്കറ്റുകള്‍ നേടി. ധനഞ്ജയ സില്‍വ, ദുനിത് വെല്ലാല്‍ഗെ, ദസുന്‍ ഷനക എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com