നേപ്പാളിനെതിരെ ഇന്ത്യക്ക് ടോസ്; ആദ്യം ബൗള്‍ ചെയ്യും, ജസ്പ്രിത് ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമി

ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും നേപ്പാളും ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ വരുന്നത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

കാന്‍ഡി: നേപ്പാളിനെതിരായ ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് പോരില്‍ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടി ഇന്ത്യ നേപ്പാളിനെ ബാറ്റിങിനയച്ചു. ആദ്യ മത്സരത്തിലെന്ന പോലെ പല്ലെക്കീലില്‍ മഴ ഭീഷണിയുണ്ട്.

മകന്‍ ജനിച്ചതിനാല്‍ നാട്ടിലേക്ക് മടങ്ങിയ ജസ്പ്രിത് ബുമ്രയ്ക്ക് പകരം പേസര്‍ മുഹമ്മദ് ഷമി ടീമിലെത്തിയതു മാത്രമാണ് ഇന്ത്യന്‍ ടീമിലെ മാറ്റം. നേപ്പാളും ഒരു മാറ്റവുമായാണ് ഇറങ്ങുന്നത്. ഭിം ഷാര്‍കിക്ക് പകരം ആരിഷ് ഷെയ്ക് കളിക്കും. 

ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും നേപ്പാളും ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ വരുന്നത്. 

ഇന്ത്യ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com