12 മാസത്തിനിടെ ഉത്തേജക മരുന്നു പരിശോധനയില്‍ മൂന്ന് തവണ പരാജയപ്പെട്ടു; ഹിമ ദാസിനു വീണ്ടും തിരിച്ചടി, സസ്‌പെന്‍ഷന്‍

അതേസമയം ടെസ്റ്റിന്റെ റിസല്‍റ്റ് സംബന്ധിച്ച ഫയലുകള്‍ സമര്‍പ്പിക്കാത്തതാണോ, പരിശോധനയിലെ പരാജയമാണോ വിലക്കിനു കാരണമെന്നു വിവരങ്ങള്‍ നിലവില്‍ പുറത്തു വന്നിട്ടില്ല
ഹിമ / ട്വിറ്റർ
ഹിമ / ട്വിറ്റർ

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്റ്റാര്‍ സ്പ്രിന്റര്‍ ഹിമ ദാസിനു വീണ്ടും തിരിച്ചടി. 12 മാസത്തിനിടെ ഉത്തേജക മരുന്നു പരിശോധനയില്‍ മൂന്ന് തവണ പരാജയപ്പെട്ടതിനെ തുടര്‍ന്നു താരത്തിനു സസ്‌പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യാണ് താത്കാലിക സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. 

അതേസമയം ടെസ്റ്റിന്റെ റിസല്‍റ്റ് സംബന്ധിച്ച ഫയലുകള്‍ സമര്‍പ്പിക്കാത്തതാണോ, പരിശോധനയിലെ പരാജയമാണോ വിലക്കിനു കാരണമെന്നു വിവരങ്ങള്‍ നിലവില്‍ പുറത്തു വന്നിട്ടില്ല. ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നിയമം അനുസരിച്ചു ഉത്തേജക പരിശോധനയില്‍ 12 മാസത്തിനിടെ മൂന്ന് തവണ  പരാജയപ്പെടല്‍, ഫയല്‍ സമര്‍പ്പിക്കാന്‍ വൈകല്‍, പരിശോധന നടത്താതിരിക്കല്‍ എന്നിവയെല്ലാം ഉത്തേജക വിരുദ്ധ നിയമ ലംഘനമായി കണക്കാക്കും. 
 
രണ്ട് വര്‍ഷത്തെ വിലക്ക് നേരത്തെ ഉള്ളതിനാല്‍ താരം നിലവില്‍ ദേശീയ ക്യമ്പില്‍ ഇല്ല. വരാനിരിക്കുന്ന ഹാങ്ഷു ഏഷ്യന്‍ ഗെയിംസ് ടീമിലേക്ക് നേരത്തെ താരത്തെ പരിഗണിച്ചിരുന്നില്ല. നിലവില്‍ ഹിമ പരിക്കേറ്റ് വിശ്രമത്തിലാണ്. 

2018ല്‍ ജകാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ താരം 400 മീറ്ററില്‍ വെള്ളി നേടിയിരുന്നു. 4-400 വനിതാ റിലേ, മ്ക്‌സഡ് റിലേ പോരാട്ടങ്ങളില്‍ താരം ഉള്‍പ്പെട്ട സംഘം ക്വാര്‍ട്ടറിലുമെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com