റൗഫ് എറിഞ്ഞിട്ടു; ബംഗ്ലാദേശ് 193 റണ്‍സിന് ഓള്‍ഔട്ട്

അഞ്ചാം വിക്കറ്റില്‍ 100 റണ്‍സ് ചേര്‍ത്ത ഷാക്കിബ് - മുഷ്ഫിഖുര്‍ സഖ്യമാണ് ബംഗ്ലാദേശിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.
മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫ
മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫ

ലാഹോര്‍: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 193 റണ്‍സിന് ഓള്‍ ഔട്ടാക്കി പാകിസ്ഥാന്‍. 38.4 ഓവറില്‍ ബംഗ്ലാദേശ് താരങ്ങളെ പാക് ബൗളര്‍മാര്‍ കൂടാരം കയറ്റി. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 

അഞ്ചാം വിക്കറ്റില്‍ 100 റണ്‍സ് ചേര്‍ത്ത ഷാക്കിബ് - മുഷ്ഫിഖുര്‍ സഖ്യമാണ് ബംഗ്ലാദേശിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 87 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 64 റണ്‍സെടുത്ത മുഷ്ഫിഖുറാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍. 57 പന്തുകള്‍ നേരിട്ട ഷാക്കിബ് ഏഴ് ബൗണ്ടറിയടക്കം 53 റണ്‍സെടുത്തു.25 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് നയിമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരു താരം. മെഹ്ദി ഹസന്‍ (0), ലിറ്റണ്‍ ദാസ് (16), തൗഹിദ് ഹൃദോയ് (2) എന്നിവര്‍ പരാജയമായി.

ആറ് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. നസീം ഷാ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com