അനായാസം അല്‍ക്കരാസ്; യുഎസ് ഓപ്പണ്‍ നിലനിര്‍ത്താന്‍ രണ്ട് ജയം മാത്രം, സ്വരേവിനെ വീഴ്ത്തി സെമിയില്‍

ക്വാര്‍ട്ടറില്‍ സ്പാനിഷ് യുവ താരത്തിന്റെ മികവിനു മുന്നില്‍ ഒരു ഘട്ടത്തില്‍ പോലും സ്വരേവിനു മികവ് പുലര്‍ത്താന്‍ സാധിച്ചില്ല
കാര്‍ലോസ് അല്‍ക്കരാസ്/ എഎഫ്പി
കാര്‍ലോസ് അല്‍ക്കരാസ്/ എഎഫ്പി

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തില്‍ സെമിയിലേക്ക് മുന്നേറി നിലവിലെ ചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായ യുവ വിസ്മയം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസ്. ക്വാര്‍ട്ടറില്‍ ജര്‍മനിയുടെ അല്‍ക്‌സാണ്ടര്‍ സ്വരേവിനെ വീഴ്ത്തിയാണ് താരം മുന്നേറിയത്. 

ക്വാര്‍ട്ടറില്‍ സ്പാനിഷ് യുവ താരത്തിന്റെ മികവിനു മുന്നില്‍ ഒരു ഘട്ടത്തില്‍ പോലും സ്വരേവിനു മികവ് പുലര്‍ത്താന്‍ സാധിച്ചില്ല. മൂന്ന് സെറ്റ് നീണ്ട പോരില്‍ ആധികാരികമായിരുന്നു അല്‍ക്കരാസിന്റെ പ്രകടനം. സ്‌കോര്‍: 6-3, 6-2, 6-4.

സെമിയില്‍ ഡനിയല്‍ മെദ്‌വദേവാണ് അല്‍ക്കരാസിന്റെ എതിരാളി. ആദ്യ സെമിയില്‍ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച് അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടനെ നേരിടും. 

2018നു ശേഷം ആദ്യമായി മൂന്ന് മുന്‍ ചാമ്പ്യന്‍മാര്‍ സെമിയിലെത്തിയെന്ന സവിശേഷതയും ഇത്തവണയുണ്ട്. നിലവിലെ ചാമ്പ്യന്‍ അല്‍ക്കരാസ്, 2021ല്‍ കിരീടം നേടിയ മെദ്‌വദേവ്, 2018ല്‍ കിരീടം നേടിയ ജോക്കോവിച്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com