കൊളംബോ: ഏഷ്യാ കപ്പ് പോരാട്ടത്തിനിടെ ആരാധകരുടെ ഹൃദയം കീഴടക്കി പാകിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രയ്ക്ക് ഷഹീന്‍ സമ്മാനപ്പൊതി നല്‍കിയതാണ് ശ്രദ്ധേയമായത്. ബുമ്രയ്ക്കും ഭാര്യ സഞ്ജന ഗണേശിനും കഴിഞ്ഞ ദിവസം കുഞ്ഞ് പിറന്നിരുന്നു.
അച്ഛനായതിന് അഭിനന്ദിക്കാന്‍ എത്തിയതായിരുന്നു ഷഹീന്‍. കൈയിലൊരു സമ്മാന പൊതിയുമായി എത്തിയ ഷഹീന്‍ കുഞ്ഞിനു നല്‍കാനായി ബുമ്രയ്ക്ക് ഇതു കൈമാറുകയും ചെയ്തു.
ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പാകിസ്ഥാന്‍ ക്രിക്കറ്റ് അവരുടെ ഔദ്യോഗിക എക്‌സ് പേജില്‍ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തു.
'സന്തോഷം പകരുന്നു... ഒരു കുഞ്ഞിന്റെ അച്ഛനായി മാറിയ ജസ്പ്രിത് ബുമ്രയ്ക്ക് പുഞ്ചിരി സമ്മാനിച്ച് ഷഹീന്‍ അഫ്രീദി'- എന്ന കുറിപ്പോടെയാണ് പാക് ടീം വീഡിയോ പങ്കിട്ടത്.
ഏഷ്യാ കപ്പ് തുടങ്ങിയതിനു പിന്നാലെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്ര നാട്ടിലേക്ക് മടങ്ങിയിരുന്നു. ഈ മാസം നാലിനാണ് ബുമ്രയ്ക്കും സഞ്ജന ഗണേശിനും ആണ്‍ കുഞ്ഞു പിറന്നിരുന്നു. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് താരം അടിയന്തരമായി നാട്ടിലേക്ക് തിരിച്ചത്. അംഗദ് ജസ്പ്രിത് ബുമ്രയെന്നാണ് കുഞ്ഞിന്റെ പേര്.
നാട്ടിലേക്ക് മടങ്ങിയ താരം ഇന്ത്യ- പാക് സൂപ്പര്‍ ഫോര്‍ പോരില്‍ ഇടം പിടിച്ചു. മുഹമ്മദ് ഷമിയെ ഒഴിവാക്കിയാണ് ബുമ്രയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക