സച്ചിനൊപ്പം എത്താന്‍ ഇനി രണ്ടു സെഞ്ച്വറി മാത്രം, കോഹ്ലിയുടേത് 47-ാം ശതകം; 13,000 ക്ലബില്‍

ഏകദിനത്തില്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ ഇതിഹാസ താരമായ സച്ചിനൊപ്പം എത്താന്‍ വിരാട് കോ ഹ്ലിക്ക് വേണ്ടത് ഇനി രണ്ടു ശതകം മാത്രം
കോഹ്‌ലിയും സച്ചിനും: ഫയൽ/പിടിഐ
കോഹ്‌ലിയും സച്ചിനും: ഫയൽ/പിടിഐ

ന്യൂഡല്‍ഹി: ഏകദിനത്തില്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ ഇതിഹാസ താരമായ സച്ചിനൊപ്പം എത്താന്‍ വിരാട് കോ ഹ്ലിക്ക് വേണ്ടത് ഇനി രണ്ടു ശതകം മാത്രം. ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ 94 പന്തില്‍ 122 റണ്‍സ് നേടിയ കോഹ്ലി തന്റെ ഏകദിന കരിയറിലെ 47-ാം സെഞ്ച്വറിയാണ് കുറിച്ചത്. സച്ചിന് ഏകദിനത്തില്‍ 49 സെഞ്ച്വറികളാണ് ഉള്ളത്. 

മൂന്ന് സിക്‌സിന്റെയും ഒന്‍പത് ഫോറിന്റെയും അകമ്പടിയോടെയായിരുന്നു കോഹ് ലിയുടെ സംഭാവന. ആക്രമണോത്സുക ബാറ്റിങ്ങാണ് അദ്ദേഹം പുറത്തെടുത്തത്. തുടക്കത്തില്‍ ഏറെ ശ്രദ്ധയോടെ ബാറ്റിങ് തുടങ്ങിയ കോഹ്ലി അവസാനം തകര്‍ത്താടുന്ന കാഴ്ചയാണ് കണ്ടത്. 

84 പന്തിലാണ് തന്റെ 47-ാമത് സെഞ്ച്വറി കോഹ് ലി നേടിയത്. അതിനിടെ ഏകദിനത്തില്‍ വേഗത്തില്‍ 13000 റണ്‍സ് നേടുന്ന ബാറ്റര്‍ എന്ന പ്രശസ്തിയും കോഹ് ലിയെ തേടിയെത്തി. റണ്‍വേട്ടയില്‍ സച്ചിന്‍ (18,426), സംഗക്കാര (14,234), റിക്കി പോണ്ടിങ് (13,704), ജയസൂര്യ (13,430) എന്നിവര്‍ക്ക് തൊട്ടുപിന്നിലാണ് കോഹ് ലി.

പാകിസ്ഥാനെതിരായ മത്സരത്തില്‍ കോഹ്ലിയും രാഹുലും ചേര്‍ന്ന് 233 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഏഷ്യാ കപ്പിലെ ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പ് ആണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com