ഫ്ളോറിഡയിൽ 89 കോടിയുടെ ആഡംബര ബം​ഗ്ലാവ് സ്വന്തമാക്കി മെസി; 10,500 ചതുരശ്രയടി, എട്ട് ബെഡ് റൂമുകൾ (വീഡിയോ)

വീടിനോടു ചേർന്നു മൂന്ന് കാർ ​ഗാരേജുകളും സ്വിമ്മിങ് പൂൾ എന്നിവയുമുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂയോർക്ക്: ഇന്റർ മയാമി താരമായി അമേരിക്കയിലെത്തിയ ഇതിഹാസ അർജന്റീന താരം ലയണൽ മെസി ഫ്ലോറിഡയിൽ ആഡംബര ബം​ഗ്ലാവ് സ്വന്തമാക്കി. 10.75 ദശലക്ഷം ഡോളർ (ഏതാണ്ട് 89.2 കോടി ഇന്ത്യൻ രൂപ) വില വരുന്ന ബം​ഗ്ലാവാണ് സൂപ്പർ താരം സ്വന്തമാക്കിയത്. 

10,500 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം. എട്ട് ബെഡ് റൂമുകൾ, ഇറ്റാലിയൻ സ്റ്റൈൽ അടുക്കള എന്നിവയുണ്ട്. വീടിനോടു ചേർന്നു മൂന്ന് കാർ ​ഗാരേജുകളും സ്വിമ്മിങ് പൂൾ എന്നിവയുമുണ്ട്. പത്ത് ബാത്ത് റൂമുകൾ, ഫിറ്റ്നസ്, സ്പാ സൗകര്യങ്ങൾ, ചെറു വെള്ളച്ചാട്ട മാതൃക തുടങ്ങിയവും വീട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. 

മേജർ ലീ​ഗ് സോക്കറിൽ നിലവിൽ പരുങ്ങുന്ന ടീമാണ് ഇന്റർ മയാമി. ഇക്കഴിഞ്ഞ ജൂണിൽ പിഎസ്ജി വിട്ട് മെസി അവർക്കൊപ്പം എത്തിയതോടെ ടീമിന്റെ തലവര തന്നെ മാറി. അവരുടെ ഷോക്കേസിലേക്ക് ട്രോഫി എത്തി. ഇനി എംഎൽഎസിലെ രണ്ടാം റൗണ്ടാണ് ലക്ഷ്യം. അതുപക്ഷേ അത്ര എളുപ്പമല്ല.

നിലവിൽ മേജർ ലീ​ഗ് സോക്കറിൽ അടുത്ത റൗണ്ടിലെത്താൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ഇന്റർ മയാമി. നിലവിൽ 14ാം സ്ഥാനത്തുള്ള അവർക്ക് അവേശഷിക്കുന്ന എട്ട് മത്സരങ്ങൾ അതിനിർണായകമാണ്. ആദ്യ ഒൻപതിൽ എത്തിയാൽ മാത്രമേ അടുത്ത റൗണ്ടിലേക്ക് അവർക്ക് കടക്കാൻ സാധിക്കു. 

ഈ മാസം 17നാണ് അവർ അടുത്ത മത്സരത്തിനു ഇറങ്ങുന്നത്. പട്ടികയിൽ ആറാം സ്ഥാനത്തു നിൽക്കുന്ന അറ്റ്ലാന്റ യുനൈറ്റഡാണ് 17ന് അവരുടെ എതിരാളികൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com