പൃഥ്വി ഷായ്ക്ക് കനത്ത തിരിച്ചടി; പരിക്കേറ്റ് മൂന്ന് മാസം പുറത്ത്; ഇറാനി ട്രോഫി അടക്കം നഷ്ടം

ഇറാനി ട്രോഫിയടക്കമുള്ള മത്സരങ്ങള്‍ താരത്തിനു നഷ്ടമാകും. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തിലും താരത്തിനു ഇറങ്ങാന്‍ സാധിക്കില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: കൗണ്ടിയില്‍ മികവ് പുലര്‍ത്തി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള പൃഥ്വി ഷായുടെ ശ്രമങ്ങള്‍ക്ക് പരിക്ക് തടസമാകുന്നു. നോര്‍ത്താംപ്റ്റന്‍ഷെയറിനായി കൗണ്ടിയില്‍ കളിക്കുന്ന താരത്തിനു കാല്‍മുട്ടിനാണ് പരിക്കേറ്റത്. ഡുറം ടീമിനെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്. 

ഇതോടെ മൂന്ന് മാസം കൂടി പൃഥ്വിക്ക് വിശ്രമം വേണം. ഡൊമസ്റ്റിക്ക് ക്രിക്കറ്റിന്റെ 2023-24 സീസണിലെ ആദ്യ ഘട്ടത്തിലെ ഇറാനി ട്രോഫിയടക്കമുള്ള മത്സരങ്ങള്‍ താരത്തിനു നഷ്ടമാകും. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തിലും താരത്തിനു ഇറങ്ങാന്‍ സാധിക്കില്ല. 

ലണ്ടനില്‍ സര്‍ജനെ കണ്ട ശേഷമാണ് താരം പരിക്കിന്റെ ഗൗരവം മനസിലാക്കിയത്. പിന്നാലെ പൃഥ്വി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മടങ്ങി. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് നിലവില്‍ 23കാരന്‍. ശസ്ത്രക്രിയ അടക്കമുള്ളവ വേണമോ എന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. 

ഐപിഎല്ലിന്റെ അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി ദയനീയ ബാറ്റിങായിരുന്നു പൃഥ്വി പുറത്തെടുത്തത്. എട്ട് കളികളില്‍ നിന്നു വെറും 106 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെയാണ് കൗണ്ടി കളിക്കാനായി താരം ഇംഗ്ലണ്ടിലേക്ക് പറന്നത്. 

മിന്നും ഫോമിലാണ് താരം കൗണ്ടിയില്‍ ബാറ്റ് വീശിയത്. അതിനിടെയാണ് പരിക്ക് വില്ലനായി അവതരിച്ചത്. കൗണ്ടി ഏകദിന ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് താരം റെക്കോര്‍ഡിട്ടിരുന്നു. സോമര്‍സെറ്റിനെതിരെ 153 പന്തില്‍ 144 റണ്‍സാണ് പൃഥ്വി സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും നാല് ഇന്നിങ്‌സിനിടെ താരം നേടി. മൊത്തം 429 റണ്‍സുമായി മിന്നും ഫോമില്‍ നില്‍ക്കെയാണ് പരിക്ക് വഴി മുടക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com