ഏഷ്യാ കപ്പ്; ടോസിനു പിന്നാലെ മഴ; ഇന്ത്യ- ലങ്ക ഫൈനല്‍ വൈകുന്നു

മഴ പെയ്ത് കളി മുടങ്ങിയാല്‍ മത്സരം റിസര്‍വ് ദിനമായി നാളെ നടത്താന്‍ ശ്രമിക്കും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏഷ്യാ കപ്പ് ഫൈനല്‍ പോരാട്ടം മഴയെ തുടര്‍ന്നു വൈകുന്നു. ടോസ് ചെയ്ത ശേഷമാണ് മഴ ആരംഭിച്ചത്. ടോസ് നേടി ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. 

മഴ പെയ്ത് കളി മുടങ്ങിയാല്‍ മത്സരം റിസര്‍വ് ദിനമായി നാളെ നടത്താന്‍ ശ്രമിക്കും. റിസര്‍വ് ദിന പോരാട്ടത്തിലും മഴ കളിച്ചാല്‍ ഇന്ത്യയും ശ്രീലങ്കയും കിരീടം പങ്കിടും. 

അങ്ങനെ കിരീടം പങ്കിട്ടാല്‍ അതു ഏഷ്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമാകും. 2002ല്‍ ചാമ്പ്യന്‍സ് ട്രോഫി ഇത്തരത്തില്‍ ഇന്ത്യയും ശ്രീലങ്കയും പങ്കിട്ടിട്ടുണ്ട്. അന്ന് ഫൈനല്‍ ദിനത്തിലും റിസര്‍വ് ദിനത്തില്‍ മഴ വില്ലനായതോടെയാണ് കിരീടം പങ്കിട്ടത്.

പരിക്കേറ്റ് പുറത്തായ അക്ഷര്‍ പട്ടേലിനു പകരം വാഷിങ്ടന്‍ സുന്ദര്‍ ടീമിലെത്തി. ലങ്കന്‍ നിരയില്‍ പരിക്കേറ്റ് പുറത്തായ സ്പിന്നര്‍ മഹീഷ താക്ഷണയ്ക്ക് പകരം ദുഷന്‍ ഹേമന്ത കളിക്കും. 

രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഒരു മേജര്‍ കിരീമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ ഒരു കിരീടം ഷോക്കേസില്‍ എത്തിയിട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com